ഫുട്‌ബാള്‍ കളിയിൽ മകനെ റെഡ് കാർഡ് നൽകി പുറത്താക്കിയതിന് കുട്ടികൾക്കുനേരെ വടിവാൾ വീശി പിതാവ്; അറസ്റ്റ്

Estimated read time 0 min read

മൂവാറ്റുപുഴ: കുട്ടികളുടെ ഫുട്‌ബാള്‍ മത്സരത്തിനിടെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമറ്റം പ്ലാമൂട്ടിൽ പി.എ. ഹാരിസാണ്​ (40) അറസ്റ്റിലായത്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. മാറാടി കുരുകുന്നപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ടൂര്‍ണമെന്റിനിടെ ഹാരിസിന്‍റെ മകൻ ഫൗൾ ചെയ്തതിന്​ റെഡ് കാർഡ് നൽകി പുറത്താക്കിയിരുന്നു. ഇതിനുശേഷം കളിയില്‍നിന്ന് മാറ്റണമെന്നും ഗ്രൗണ്ടില്‍നിന്ന് പോകണമെന്നും റഫറിയും കളിക്കാരും ആവശ്യപ്പെട്ടെങ്കിലും കുട്ടി തയാറായില്ല. ഇതിനിടെ ഗ്രൗണ്ടിൽ തർക്കവുമുണ്ടായി.

മകന് ഗ്രൗണ്ടിൽവെച്ച്​ മർദനമേറ്റെന്ന്​ പറഞ്ഞ്​ സ്ഥലത്തെത്തിയ ഹാരിസ് വടിവാളെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. കൂടെ എത്തിയവരാണ് ഹാരിസിനെ പിന്തിരിപ്പിച്ചത്​. ഹാരിസ്​ കുട്ടികളെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ കുട്ടികൾ നൽകിയ പരാതിയിലാണ്​ അറസ്റ്റ്​. 

You May Also Like

More From Author