അര്‍ബന്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിച്ചില്ല; പരാതിയുമായി അന്തര്‍ സംസ്ഥാനതൊഴിലാളികള്‍

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ അ​ര്‍ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ ല​ഭി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ. ഇ​വ​ര്‍ ന​ട​ത്തു​ന്ന ഹോ​ട്ട​ലു​ക​ള്‍, ബാ​ര്‍ബ​ര്‍ ഷോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ ഷോ​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബാ​ങ്ക് നേ​രി​ട്ട് ദി​വ​സ ക​ല​ക്ഷ​ന്‍ എ​ടു​ത്ത തു​ക​ക​ളാ​ണ് തി​രി​കെ എ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ​ത്. 5000 രൂ​പ​യു​ടെ ചെ​ക്ക് വ​രെ ബാ​ങ്കി​ല്‍ നി​ന്ന് മ​ട​ക്കി​യ​താ​യി ഇ​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ഇ​രു​പ​തോ​ളം പേ​ര്‍ ദി​വ​സ ക​ല​ക്ഷ​നി​ല്‍ ബാ​ങ്കി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് നാ​ട്ടി​ല്‍ പോ​കു​മ്പോ​ഴാ​ണ് സാ​ധാ​ര​ണ​യാ​യി പ​ണം പി​ന്‍വ​ലി​ക്കാ​റു​ള്ള​ത്.

ടൗ​ണി​ല്‍ ബാ​ര്‍ബ​ര്‍ ഷോ​പ്പ് ന​ട​ത്തു​ന്ന ബ​ഹാ​റും ഇ​സ്​​ലാ​മി​ന് 2,27,500, ഇ​ബാ​സു​ല്‍ ഹ​ഖി​ന് 23, 347, ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ന​ട​ത്തു​ന്ന ബ​ബു​ല്‍ ഹു​സൈ​ന് 86,000, ജി​യാ​റു​ല്‍ ഇ​സ്​​ലാ​മി​ന് 38,500, മൈ​ത്രി മൊ​ബൈ​ല്‍സ് ഉ​ട​മ ജ​ലീ​ലി​ന് 12,000 ഉ​ള്‍പ്പെ​ടെ ല​ഭി​ക്കാ​നു​ണ്ട്. അ​സം, ബം​ഗാ​ള്‍, ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​ത്. ബാ​ങ്കി​ല്‍ സ്ഥ​ല​ത്തി​ന്റെ മൂ​ല്യം ഉ​യ​ര്‍ത്തി​ക്കാ​ണി​ച്ച് മു​ന്‍ ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​സി​ഡ​ന്റ് ഉ​ള്‍പ്പ​ടെ ലോ​ണ്‍ എ​ടു​ത്ത് തി​രി​മ​റി ന​ട​ത്തി​യ​താ​യ പ​രാ​തി നി​ല​നി​ല്‍ക്കു​ക​യാ​ണ്. പ​ണം നി​ക്ഷേ​പി​ച്ച കു​റേ പേ​ര്‍ ചേ​ര്‍ന്ന് സം​ര​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ലോ​ണു​ക​ളി​ലെ ബാ​ധ്യ​ത തീ​ർ​ക്കു​ന്ന​തി​നു​ള്ള ഫ​യ​ൽ സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റു​ടെ പ​ക്ക​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന്റെ ന​ട​പ​ടി​യാ​കു​ന്ന മു​റ​ക്ക് ബാ​ധ്യ​ത തീ​ർ​ക്കു​മെ​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്റ് പോ​ൾ പാ​ത്തി​ക്ക​ൽ അ​റി​യി​ച്ചു.

You May Also Like

More From Author