കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകൾ: ഉദ്ഘാടനം ഇന്ന്, 17 മുതൽ സർവിസ്

Estimated read time 1 min read

കൊ​ച്ചി: മു​ള​വു​കാ​ട് നോ​ർ​ത്ത്, സൗ​ത്ത് ചി​റ്റൂ​ർ, ഏ​ലൂ​ർ, ചേ​രാ​നെ​ല്ലൂ​ർ എ​ന്നീ നാ​ല് ടെ​ർ​ന​മി​ന​ലു​ക​ൾ വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ അ​ഞ്ച് റൂ​ട്ടു​ക​ളി​ലേ​ക്ക് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ വ്യാ​പി​ക്കു​ന്നു. വൈ​കീ​ട്ട് 5.30ന് ​ഏ​ലൂ​ർ വാ​ട്ട​ർ മെ​ട്രോ ടെ​ർ​മി​ന​ലി​ലാ​ണ് ച​ട​ങ്ങു​ക​ൾ. ഇ​തോ​ടെ ഒ​മ്പ​ത് ടെ​ർ​മി​ന​ലു​ക​ളാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ക. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പു​തി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ് തു​ട​ങ്ങും.

ഹൈ​കോ​ർ​ട്ട് ജ​ങ്​​ഷ​ൻ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് ബോ​ൾ​ഗാ​ട്ടി, മു​ള​വു​കാ​ട് നോ​ർ​ത്ത് ടെ​ർ​മി​ന​ലു​ക​ൾ വ​ഴി സൗ​ത്ത് ചി​റ്റൂ​ർ ടെ​ർ​മി​ന​ൽ വ​രെ​യാ​ണ് ഒ​രു റൂ​ട്ട്. സൗ​ത്ത് ചി​റ്റൂ​ർ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് ഏ​ലൂ​ർ ടെ​ർ​മി​ന​ൽ വ​ഴി ചേ​രാ​നെ​ല്ലൂ​ർ ടെ​ർ​മി​ന​ൽ വ​രെ​യു​ള്ള​താ​ണ് മ​റ്റൊ​രു റൂ​ട്ട്.

പു​തി​യ റൂ​ട്ടു​ക​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്ക്

  • ഹൈ​കോ​ർ​ട്ട്​ ജ​ങ്ഷ​ൻ-​മു​ള​വു​കാ​ട് നോ​ർ​ത്ത് 30 രൂ​പ
  • ഹൈ​കോ​ർ​ട് ജ​ങ്ഷ​ൻ-​സൗ​ത്ത് ചി​റ്റൂ​ർ 40 രൂ​പ
  • ബോ​ൾ​ഗാ​ട്ടി-​മു​ള​വു​കാ​ട് നോ​ർ​ത്ത് 30 രൂ​പ
  • ബോ​ൾ​ഗാ​ട്ടി-​സൗ​ത്ത് ചി​റ്റൂ​ർ 40 രൂ​പ
  • മു​ള​വു​കാ​ട് നോ​ർ​ത്ത്-​സൗ​ത്ത് ചി​റ്റൂ​ർ 20 രൂ​പ
  • സൗ​ത്ത് ചി​റ്റൂ​ർ-​ചേ​രാ​നെ​ല്ലൂ​ർ 30 രൂ​പ
  • സൗ​ത്ത് ചി​റ്റൂ​ർ-​ഏ​ലൂ​ർ 30 രൂ​പ
  • ഏ​ലൂ​ർ-​ചേ​രാ​നെ​ല്ലൂ​ർ 20 രൂ​പ

You May Also Like

More From Author