കേന്ദ്ര-സംസ്ഥാന പദ്ധതി;ആലുവയിൽ പുതിയ മാർക്കറ്റ് സമുച്ചയത്തിന്​ ഭരണാനുമതി

Estimated read time 1 min read

ആ​ലു​വ: ആ​ലു​വ​യി​ൽ പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്​ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.

പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്​ മു​നി​സി​പ്പാ​ലി​റ്റി ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ​യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച് 50 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​ര​ത്തി​ന്​ അ​യ​ച്ചി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പ​രേ​ഖ അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​യാ​യി പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്​ ഭ​ര​ണാ​നു​മ​തി ന​ൽ​കി. 50 കോ​ടി രൂ​പ​യു​ടെ പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം പ​ണി​യാ​നു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​തെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച 50 കോ​ടി​യി​ൽ 30 കോ​ടി കേ​ന്ദ്ര പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ​സ​മ്പ​ത്ത് യോ​ച​ന​യി​ൽ​നി​ന്നാ​ണ് ന​ൽ​കു​ന്ന​ത്.

ബാ​ക്കി 20 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​ണ് വ​ഹി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കു​ന്ന 20 കോ​ടി​യി​ൽ അ​ഞ്ചു​കോ​ടി രൂ​പ ന​ഗ​ര​സ​ഭ​യു​ടെ വി​ഹി​ത​മാ​യി ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 

You May Also Like

More From Author