മൂവാറ്റുപുഴ: ഇന്ത്യ എന്ന ആശയത്തെ ഉൾക്കൊള്ളുന്ന മുഴുവൻ ജനങ്ങളും മോദിയെ താഴെയിറക്കാൻ പ്രതിഷേധസ്വരം ഉയർത്തുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എയുടെ 24 മണിക്കൂർ വന്ദേമാതരം സത്യഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതാനാണ് സംഘ്പരിവാർ ശ്രമമെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. പൗരത്വ ബില്ലിനെതിരെ ഉച്ചത്തിലുള്ള പ്രതിഷേധം ഉയർന്ന മണ്ണാണ് മൂവാറ്റുപുഴയുടേതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ കെ.എം. സലിം, കൺവീനർ കെ.എം. അബ്ദുൾ മജീദ്, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.എസ്. സിയാദ്, ടി.എം. സക്കീർ ഹുസൈൻ, ഉല്ലാസ് തോമസ്, അബിൻ വർക്കി, ജോസ് വള്ളമറ്റം, എം.എസ്. സുരേന്ദ്രൻ, ബേബി ജോൺ, തോംസൺ പീച്ചാംപിള്ളി, എ. മുഹമ്മദ് ബഷീർ, പി.എം. അമീർ അലി, ജോസ് പെരുമ്പിള്ളിക്കുന്നേൽ, സാബു ജോൺ, സുഭാഷ് കടയ്ക്കോട്, പി.എ. ബഷീർ, ഒ.എം. സുബൈർ, പി.പി. എൽദോസ്, പായിപ്ര കൃഷ്ണൻ, കെ.എം. പരീത്, മുഹമ്മദ് പനക്കൻ എന്നിവർ സംസാരിച്ചു.