പറവൂർ സഹ. ബാങ്ക് അഴിമതി; അന്വേഷണ റിപ്പോർട്ട് 13നകം സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി

Estimated read time 0 min read

പ​റ​വൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഈ ​മാ​സം 13ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി.

തു​ട​ർ​ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഒ​രു വ​ർ​ഷം മു​മ്പാ​ണ് വി​ജി​ല​ൻ​സ് കൊ​ച്ചി യൂ​നി​റ്റി​നോ​ട് അ​ന്വേ​ഷ​ണ​ത്തി​ന്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ.

മ​ന്ത്രി​ത​ല​ത്തി​ലും സി.​പി.​എം നേ​തൃ​ത്വ​വും ന​ട​ത്തി​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് അ​ന്വ​ഷ​ണം വ​ഴി​മു​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ബാ​ങ്ക് അം​ഗ​വും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ. മോ​ഹ​ന​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ബാ​ങ്ക് മു​ൻ ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളും നി​ല​വി​ലെ ഭ​ര​ണ​ക്കാ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 23 പേ​ർ​ക്കെ​തി​രെ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. വി​ജി​ല​ൻ​സ് ബാ​ങ്കി​ലെ​ത്തി അ​ന്വേ​ഷി​ച്ചു. എ​തി​ർ​ക​ക്ഷി​ക​ളാ​യ 23 പേ​രി​ൽ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

സ​മ​ഗ്ര റി​പ്പോ​ർ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റു​ക​യും ചെ​യ്തു. അ​തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ഇ​തു​വ​രെ എ​ത്തി​യ​തു​മി​ല്ല. കേ​സി​ൽ എ​തി​ർ ക​ക്ഷി​ക​ളാ​യ മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല​ർ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ട്.

ഇ​തി​നി​ടെ, ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക് 14 കോ​ടി​യോ​ളം രൂ​പ ന​ഷ്ട​ത്തി​ലാ​യ​തി​നാ​ൽ നാ​ല്​ വ​ർ​ഷ​മാ​യി അം​ഗ​ങ്ങ​ൾ​ക്ക് ലാ​ഭ​വി​ഹി​തം പോ​ലും ന​ൽ​കു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​എ​സ്. റെ​ജി, എ​ൻ. മോ​ഹ​ന​ൻ, ര​മേ​ഷ് ഡി. ​കു​റു​പ്പ്, ഡെ​ന്നി തോ​മ​സ്, ജോ​സ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

You May Also Like

More From Author