പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വീണ്ടും കാട്ടാനകൾ; യാത്രക്കാർ ഭീതിയിൽ

Estimated read time 1 min read

കോ​ത​മം​ഗ​ലം: പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ആ​ന​ക്കൂ​ട്ട​ത്തി​ൽ നി​ന്ന്​ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ത​ല​നാ​രി​ഴ​ക്കാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. എ​സ് വ​ള​വി​ൽ ആ​ന​ക​ൾ റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ൾ ത​ട്ടേ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന​ത്തി​യ സ്കൂ‌​ട്ട​ർ, ബൈ​ക്ക് യാ​ത്രി​ക​രാ​ണ്​ മു​മ്പി​ൽ​പ്പെ​ട്ട​ത്.

ആ​ന​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ തി​രി​ഞ്ഞ​തോ​ടെ ഇ​രു​വ​രും വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​ല് ആ​ന​ക​ളാ​ണ് റോ​ഡ് മു​റി​ച്ച് ക​ട​ന്ന​ത്. 16 ആ​ന​ക​ള​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ഇ​വി​ടെ ത​മ്പ​ടി​ച്ചി​രി​ന്ന ആ​ന​ക്കൂ​ട്ട​ത്തെ ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് തു​ര​ത്തി​യ​തോ​ടെ ര​ണ്ട് മാ​സ​മാ​യി പ്ര​ദേ​ശ​ത്ത് ശ​ല്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. പു​ല​ർ​ച്ച​യും സ​ന്ധ്യ​ക്കും കു​ട്ട​മ്പു​ഴ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഭ​യ​ത്തോ​ടെ​യാ​ണ് ഇ​തു​വ​ഴി​ക​ട​ന്നു പോ​കു​ന്ന​ത്. 

You May Also Like

More From Author