യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

Estimated read time 0 min read

ആലുവ: സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ താമസസ്ഥലത്ത് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്തുനിന്നും ലഭിച്ച ആധാർ കാർഡ് വിവരത്തിൽ ഒറ്റപ്പാലം സ്വദേശിനി റംസിയയാണ് മരിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആലുവ ബിനാനിപുരം സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട കാരോത്തുകുന്നിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടത്. യുവതിക്കൊപ്പം ലിവിങ്ടുഗതർ ജീവിതം നയിച്ചിരുന്ന പറവൂർ സ്വദേശി സൂര്യനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറേ നാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴിനൽകിയിട്ടുള്ളത്.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്ത് കടന്നത്. ബന്ധുക്കളെ തിരിച്ചറിഞ്ഞ ശേഷമേ പോസ്റ്റ്മോർട്ടം നടത്തുകയുള്ളൂ.

You May Also Like

More From Author