മയക്കുമരുന്ന് വിൽപനക്കാരൻ കരുതൽ തടങ്കലിൽ

അ​ജു ജോ​സ​ഫ്

ആ​ലു​വ: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ര​നെ പി​റ്റ്-​എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ അ​ട​ച്ചു. നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ അ​ജു ജോ​സ​ഫി​നെ​യാ​ണ് (28) പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ടൂ​റി​സ്റ്റ് ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 70 ഗ്രാം ​രാ​സ​ല​ഹ​രി അ​ങ്ക​മാ​ലി​യി​ൽ വെ​ച്ച് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ക​ള​മ​ശ്ശേ​രി​യി​ൽ​നി​ന്ന് മൂ​ന്ന് ഗ്രാ​മോ​ളം എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

You May Also Like

More From Author