പു​റം​ക​ട​ലി​ൽ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങളുമായി തീരരക്ഷാസേന

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഗ​വ​ർ​ണ​ർ ആ​ർ. വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ക​മ്മാ​ൻ​ഡ​ർ ഡി.​ഐ.​ജി എ​ൻ. ര​വി എന്നിവർ ര​ക്ഷാ​സേ​ന​യു​ടെ സ​മ​ർ​ഥ്​ ക​പ്പ​ലി​ൽ

കൊ​ച്ചി: പു​റം​ക​ട​ലി​ൽ തീ​ര​ര​ക്ഷാ​സേ​ന അ​മ്പ​ര​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ​ക്ക്​ സാ​ക്ഷ്യം വ​ഹി​ച്ച് കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ. വി​സ്മ​യി​പ്പി​ക്കു​ന്ന ജീ​വ​ൻ​ര​ക്ഷ, അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ്​ സ്ഥാ​പ​ക ദി​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു ഗ​വ​ർ​ണ​ർ. കൊ​ച്ചി- ല​ക്ഷ​ദ്വീ​പ്-​മാ​ഹി മേ​ഖ​ല​യി​ലെ രാ​ജ്യ​ര​ക്ഷാ​ദൗ​ത്യ​മാ​ണ് തീ​ര​ര​ക്ഷാ​സേ​ന കൊ​ച്ചി റീ​ജ്യ​ണി​ൻ​റേ​ത്.

�ര​ക്ഷാ​സേ​ന​യു​ടെ സ​മ​ർ​ഥ് ക​പ്പ​ലി​ൽ ക​മാ​ണ്ട​ർ ഡി.​ഐ.​ജി എ​ൻ. ര​വി ഗ​വ​ർ​ണ​ർ ആ​ർ. വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റെ സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് തീ​ര​ര​ക്ഷാ സേ​ന​യു​ടെ ഗാ​ർ​ഡ് ഓ​ഫ് ഹോ​ണ​ർ ന​ൽ​കി എ​തി​രേ​റ്റു. പു​റം​ക​ട​ലി​ൽ ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ക​പ്പ​ൽ​യാ​ത്ര ചെ​യ്ത ഗ​വ​ർ​ണ​ർ ക​ട​ലി​ൽ തീ​ര ര​ക്ഷാ​സേ​ന വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ജീ​വ​ൻ ര​ക്ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ​ൻ തീ​ര​ര​ക്ഷ സേ​ന​യു​ടെ ഇ​ത​ര ക​പ്പ​ലു​ക​ൾ, ബോ​ട്ടു​ക​ൾ, വി​മാ​ന​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ക​ട​ന​ങ്ങ​ളി​ൽ അ​ണി​ചേ​ർ​ന്നു. ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ ക​പ്പ​ൽ ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി കീ​ഴ​ട​ക്കു​ന്ന പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വെ​ള്ള​ത്തി​ൽ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ തീ​ര​ര​ക്ഷാ​സേ​ന​യു​ടെ ധീ​ര​ത അ​ട​യാ​ള​പ്പെ​ടു​ത്തി.

ക​പ്പ​ലി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന ഹെ​ലി​കോ​പ്റ്റ​റും വെ​ള്ള​ത്തി​ൽ വീ​ണ ആ​ളു​ക​ളെ ക​പ്പ​ലി​ൽ ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ദൗ​ത്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.�

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റം​ക​ട​ലി​ൽ ന​ട​ത്തി​യ ജീ​വ​ൻ​ര​ക്ഷ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ.� ഫോട്ടോ: ബൈജു കൊടുവള്ളി

ഡോ​ർ​ണി​യ​ർ വി​മാ​ന​ങ്ങ​ളി​ലെ​ത്തി ന​ട​ത്തു​ന്ന ര​ക്ഷാ​ദൗ​ത്യ​വും അ​വ​ത​രി​പ്പി​ച്ചു. ഹെ​ലി​കോ​പ്റ്റ​റു​ക​ളും ചെ​റു​വി​മാ​ന​ങ്ങ​ളും പ​റ​ന്നെ​ത്തി സ​ല്യൂ​ട്ട് ന​ൽ​കി. തീ​ര​ര​ക്ഷ സേ​ന ക​പ്പ​ലു​ക​ൾ നീ​ണ്ട​നി​ര​യാ​യെ​ത്തി സ​ല്യൂ​ട്ട് ന​ൽ​കി​യ​തും ശ്ര​ദ്ധേ​യ​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു.��

You May Also Like

More From Author