മൂവാറ്റുപുഴ ഇ.ഇ.സി ജങ്ഷനിലെ കുരുക്ക്; വേണ്ടത്​ പുതിയ ഗ​താ​ഗ​ത​ ക്രമീകരണം

മൂ​വാ​റ്റു​പു​ഴ: ഇ.ഇ.സി ​മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ൽ ഒ​രു​മാ​സ​മാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ ശ​മ​ന​മി​ല്ല. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ടി നി​ര​ത്ത് കൈയട​ക്കി​യ​തോ​ടെ മൂ​വാ​റ്റു​പു​ഴ ന​ഗ​രം ക​ട​ക്കാ​ൻ വേ​ണ്ട​ത് മ​ണി​ക്കൂ​റു​ക​ൾ. ഏ​റ്റ​വും തി​ര​ക്കേ​റി​യ ഇ.​ഇ.​സി മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ലും വാ​ഴ​പ്പി​ള്ളി ക​വ​ല​യി​ലു​മ​ട​ക്കം കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. ഇ​വി​ടെ ചെ​റി​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ കു​രു​ക്കി​ന് വ​ലി​യ തോ​തി​ൽ പ​രി​ഹാ​ര​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ൽ നി​ന്ന​ട​ക്കം എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മൂ​വാ​റ്റു​പു​ഴ കീ​ച്ചേ​രി​പ്പ​ടി ജ​ങ്ഷ​നി​ൽ​നി​ന്ന്​ തി​രി​ഞ്ഞ് ഇ.​ഇ.​സി റോ​ഡ് വ​ഴി ഇ.​ഇ.​സി മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ൽ എ​ത്തി എം.​സി റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​റ​ണാ​കു​ളം, പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ നേ​രെ എം.​സി റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​ത് വാ​ഹ​ന​ത്തി​ര​ക്ക് ഏ​റി​യ സ​മ​യ​ത്ത് വ​ൻ​കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഇ​വി​ടെ പൊ​ലീ​സി​ന്‍റെ സേ​വ​ന​വും ല​ഭി​ക്കാ​റി​ല്ല. മി​ക്ക​പ്പോ​ഴും നാ​ട്ടു​കാ​ർ ഇ​റ​ങ്ങി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ നേ​രി​ട്ട് എം.​സി റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​തി​ന് പ​ക​രം നെ​ഹ്​​റു പാ​ർ​ക്കി​ലെ റൗ​ണ്ട് ചു​റ്റി ക​ട​ന്നു​പോ​കു​ന്ന ത​ര​ത്തി​ൽ ക്ര​മീ​ക​രി​ച്ചാ​ൽ ഈ ​മേ​ഖ​ല​യി​ലെ ഒ​രു വ​ലി​യ കു​രു​ക്കി​ന് ത​ന്നെ ശ​മ​ന​മാ​കും.

കാ​ക്ക​നാ​ട്-​മൂ​വാ​റ്റു​പു​ഴ റോ​ഡ് എം.​സി റോ​ഡു​മാ​യി സ​ന്ധി​ക്കു​ന്ന വാ​ഴ​പ്പി​ള്ളി ക​വ​ല​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. ഇ​വി​ടെ സി​ഗ്ന​ൽ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കേ​ണ്ട​ത്. എ​റ​ണാ​കു​ളം, കാ​ക്ക​നാ​ട് മേ​ഖ​ല​ക​ളി​ൽ നി​ന്നും എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ എം.​സി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഇ​വി​ടെ രൂ​ക്ഷ​മാ​യ കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​തി​നു​പു​റ​മെ ആ​ർ.​ഡി.​ഒ, താ​ലൂ​ക്ക് ഓ​ഫി​സു​ക​ൾ തു​ട​ങ്ങി മു​പ്പ​തോ​ളം സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ അ​ട​ക്കം സ്ഥി​തി ചെ​യ്യു​ന്ന സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് ക​വ​ല​യി​ലൂ​ടെ​യാ​ണ്.

വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു​മൂ​ലം അ​പ​ക​ട​ങ്ങ​ളും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. തി​ര​ക്കേ​റി​യ ക​വ​ല​യി​ൽ ആ​വ​ശ്യ​മാ​യ ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം.

ഇ​വി​ടെ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യാ​ൽ ഒ​ര​ള​വു​വ​രെ പ​രി​ഹാ​ര​മാ​യേ​ക്കും. ഇ​തി​നു പു​റ​മെ ആ​വ​ശ്യ​ത്തി​ന്​ പൊ​ലീ​സു​കാ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് നി​യോ​ഗി​ക്കു​ക​യും വേ​ണം.��

You May Also Like

More From Author

+ There are no comments

Add yours