ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ

ന​ബി​ൻ

ആ​ലു​വ: ഓ​ൺ​ലൈ​ൻ ഷെ​യ​ർ ഇ​ട​പാ​ടി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് പി​റ​വം സ്വ​ദേ​ശി​യി​ൽ​നി​ന്ന് 39,80,000 രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ പോ​ട്ട പ​ഴ​മ്പി​ള്ളി പു​ല്ല​ൻ​വീ​ട്ടി​ൽ ന​ബി​നെ​യാ​ണ്​ (26) ആ​ലു​വ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ടീം ​അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ക്ഷേ​പ​ത്തി​ന് ഒാ​ൺ​ലൈ​ൻ ​െഷ​യ​ർ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ ലാ​ഭ​മാ​ണ് ത​ട്ടി​പ്പു​സം​ഘം വാ​ഗ്ദാ​നം ചെ​യ്ത​ത്. ഫേ​സ്​​ബു​ക്കി​ൽ പ​ര​സ്യം ക​ണ്ടാ​ണ് പി​റ​വം സ്വ​ദേ​ശി ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. പു​തു​താ​യി തു​ട​ങ്ങു​ന്ന ഐ.​പി.​ഒ​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ ര​ണ്ടി​ര​ട്ടി​യോ അ​തി​ലേ​റെ​യോ ലാ​ഭം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം . ഇ​തി​ൽ വി​ശ്വ​സി​ച്ച ഇ​യാ​ൾ ഏ​പ്രി​ലി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ത്തി​ന്‍റെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

16 പ്രാ​വ​ശ്യ​മാ​യാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​ത്. ഓ​രോ ഘ​ട്ടം ക​ഴി​യു​മ്പോ​ൾ നി​ക്ഷേ​പ​വും ലാ​ഭ​വും വ​ർ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. എ​ന്നാ​ൽ, നി​ക്ഷേ​പം തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യി പ​രാ​തി ന​ൽ​കി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്. ന​ബി​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 1.26 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ത​ട്ടി​പ്പു​സം​ഘ​ത്തി​ൽ​പെ​ട്ട മ​റ്റ് ആ​ളു​ക​ൾ അ​യ​ച്ചു​കൊ​ടു​ക്കു​ന്ന തു​ക ഡോ​ള​റാ​ക്കി മാ​റ്റി തി​രി​ച്ച​യ​ച്ചു​കൊ​ടു​ക്കു​ന്ന​തും ഇ​യാ​ളാ​യി​രു​ന്നു.��

You May Also Like

More From Author

+ There are no comments

Add yours