ഭക്ഷ്യവിഷബാധ; നാല് ഹയർസെക്കൻഡറി വിദ്യാർഥികൾ ചികിത്സയിൽ

Estimated read time 0 min read

കൂ​ത്താ​ട്ടു​കു​ളം: പു​തി​യ ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക്​ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ കൂ​ത്താ​ട്ടു​കു​ള​ത്തെ സ​ലിം കി​ച്ച​ൺ എ​ന്ന് ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി പ​രാ​തി​യു​യ​ർ​ന്ന​ത്.

വ​ട​ക​ര സെ​ന്‍റ്​ ജോ​ൺ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ലെ നാ​ല് കു​ട്ടി​ക​ളാ​ണ്​ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ആ​യി​രു​ന്നെ​ങ്കി​ലും വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​ഞ്ഞ​ത്. ഉ​ദ്ഘാ​ട​ന ദി​വ​സം 99 രൂ​പ​ക്ക്​ ബി​രി​യാ​ണി ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​ട​ക​ര സ്കൂ​ളി​ലെ കു​ട്ടി​ക​ളി​ൽ ബി​രി​യാ​ണി ക​ഴി​ച്ച നാ​ല് പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി. തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ന​ഗ​ര​സ​ഭ, ​​േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘം സ്കു​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

കൂ​ത്താ​ട്ടു​കു​ളം മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഇ​വ​രു​ടെ ത​ന്നെ ഹോ​ട്ട​ലി​ൽ റെ​യ്ഡ് ന​ട​ത്തി. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ മൂ​ടാ​തെ വെ​ച്ച നി​ല​യി​ലും പാ​ത്ര​ങ്ങ​ൾ വൃ​ത്തി​യാ​യി ക​ഴു​കാ​ത്ത വി​ധ​ത്തി​ലു​മു​ള്ള കു​റ​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച​യും പ​രി​ശോ​ധ​ന തു​ട​ർ​ന്നു. എ​ന്നാ​ൽ, ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര ശേ​ഖ​ര​ണം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ലും വൈ​കി അ​റി​ഞ്ഞ​തി​നാ​ലു​മാ​ണ് കു​ട്ടി​ക​ളു​ടെ സ്ഥി​തി അ​ന്വേ​ഷി​ക്കാ​ത്ത​തെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

You May Also Like

More From Author

+ There are no comments

Add yours