വൈപ്പിന്‍ ഫോക്​ലോര്‍ ഫെസ്റ്റ് നാളെ മുതല്‍

Estimated read time 0 min read

കൊ​ച്ചി: വൈ​പ്പി​ന്‍ ഫോ​ക്​ലോ​ര്‍ ഫെ​സ്റ്റ് ഞാ​യ​റ​ാഴ്ച മു​ത​ല്‍ 31വ​രെ വി​വി​ധ വേ​ദി​ക​ളി​ല്‍ ന​ട​ക്കും. ഉ​ദ്ഘാ​ട​നം മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലിന്​ക്ക് വ​ല്ലാ​ര്‍പാ​ടം ആ​ല്‍ഫ ഹൊ​റൈ​സ​ണി​ല്‍ നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ നി​ർവ​ഹി​ക്കും.

കെ.​എ​ന്‍. ഉ​ണ്ണി​കൃഷ്ണ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ണ്ഡ​ല​ത്തി​ന്റെ സു​സ്ഥി​ര​വും സ​മ​ഗ്ര​വു​മാ​യ വി​ക​സ​ന​മാ​ണ് പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ലാ​ന്‍@​എ​ര്‍ത്ത് എ​ന്ന എ​ൻ.​ജി.​ഒ മ​ണ്ഡ​ല​ത്തി​ലെ സ്ത്രീ​ക​ള്‍ക്ക്​ ന​ല്‍കി​യ പാ​ച​ക പ​രി​ശീ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ടു​ക്ക​ള​ക​ള്‍ക്ക്​ അ​വ​ധി ന​ല്‍കു​ന്ന ‘കി​ച്ച​ണ്‍ ബ​ന്ദ്’ ഞാ​യ​റാ​ഴ്ച​യും തു​ട​ര്‍ന്നു മൂ​ന്നു​വ​രെ ഫു​ഡ് ഫെ​സ്റ്റി​വ​ലും കു​ഴു​പ്പി​ള്ളി ബീ​ച്ചി​ല്‍ ന​ട​ക്കും.

ഒ​മ്പ​ത്​ മു​ത​ല്‍ 13 വ​രെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സെ​മി​നാ​റു​ക​ള്‍ ന​ട​ക്കും. ജ​സ്റ്റി​സ് കെ.​കെ. ദി​നേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വ​കു​പ്പ് ആ​രം​ഭി​ച്ച സ​ർ​വ​മ​ത സ​മ്മേ​ള​ന വാ​ര്‍ഷി​ക​ത്തി​ന്റെ സം​സ്ഥാ​ന ത​ല സ​മാ​പ​നം ചെ​റാ​യി വി.​വി സ​ഭാ​ഹാ​ളി​ല്‍ 21, 22, 23 തി​യ​തി​ക​ളി​ല്‍ ന​ട​ക്കും.

21മു​ത​ല്‍ 26 വ​രെ സെ​വ​ന്‍സ് ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റ്, വാ​ട്ട​ര്‍ സ്‌​പോ​ര്‍ട്‌​സ് എ​ന്നി​വ ന​ട​ക്കും. സം​സ്ഥാ​ന ത​ല ഒ​പ്പ​ന മ​ത്സ​രം എ​ട​വ​ന​ക്കാ​ട് പു​ളി​ക്ക​നാ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​റും. വി​വി​ധ വേ​ദി​ക​ളി​ല്‍ ഗാ​ന​മേ​ള ഉ​ള്‍പ്പെ​ടെ ന​ട​ക്കും. കു​ഴു​പ്പി​ള്ളി ബീ​ച്ചി​ല്‍ കു​ട്ടി​ക​ള്‍ക്കാ​യി പ​ട്ടം നി​ര്‍മാ​ണം, പ​റ​ത്ത​ല്‍, ഗ്രേ​റ്റ​ര്‍ കൊ​ച്ചി​ന്‍ ക​ള്‍ച്ച​റ​ല്‍ ഫോ​റ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ബീ​ച്ച് ഗു​സ്തി, വ​ടം​വ​ലി, 100 ക​വി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​വ്യ സ​ദ​സ്സ്, ഫി​ലിം ഫെ​സ്റ്റ്, ച​ര്‍ച്ച എ​ന്നി​വ​യും ന​ട​ക്കും.

ക്രി​സ്മ​സി​ന്റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വ് ഹെ​ലി​പാ​ഡി​ല്‍ നി​ന്ന് ബോ​ള്‍ഗാ​ട്ടി ജ​ങ്ഷ​ന്‍ വ​രെ പ​പ്പാ​ഞ്ഞി​മാ​രു​ടെ യാ​ത്ര​യും സം​ഗ​മ​വും ന​ട​ക്കും. ഇ​തോ​ടൊ​പ്പം ര​ണ്ട​ര​ക്കോ​ടി ചെ​ല​വി​ട്ട് മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി ആ​രം​ഭി​ക്കും. 31ന്​ ​അ​ര്‍ധ​രാ​ത്രി​യോ​ടെ ഫെ​സ്റ്റ് സ​മാ​പി​ക്കും.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ കെ.​എ​സ്. നി​ബി​ന്‍, കോ​ര്‍ഡി​നേ​റ്റ​ര്‍ ബോ​ണി തോ​മ​സ്, ട്ര​ഷ​റ​ർ സു​നി​ല്‍ ഹ​രീ​ന്ദ്ര​ന്‍, പ്ലാ​ന്‍@​എ​ര്‍ത്ത് പ്ര​സി​ഡ​ൻ​റ് മു​ജീ​ബ് മു​ഹ​മ്മ​ദ്, ഗ്രേ​റ്റ​ര്‍ കൊ​ച്ചി​ന്‍ ക​ള്‍ച്ച​റ​ല്‍ ഫോ​റം പ്ര​സി​ഡ​ൻ​റ് ഷൈ​ന്‍ ആ​ൻ​റ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

You May Also Like

More From Author

+ There are no comments

Add yours