കരുമാല്ലൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാമറകൾ പ്രവർത്തനസജ്ജമായി. കരുമാല്ലൂർ പഞ്ചായത്ത് ഓഫിസിൽ കലക്ടർ എൻ.എസ്.കെ ഉമേഷ് സ്വിച്ച് ഓൺ നിർവഹിച്ചു. പഞ്ചായത്ത് ഓഫിസിലും 20 വാർഡിലും ആനച്ചാൽ മുതൽ കരുമാല്ലൂർ പഞ്ചായത്ത് ഓഫിസ് വരെ പ്രധാന റോഡിലുമായി 40ഓളം കാമറകളാണ് സ്ഥാപിച്ചത്.
രാത്രിയും പകലും കാമറകൾ പ്രവർത്തനക്ഷമമായിരിക്കും. പഞ്ചായത്ത് ഓഫിസിലാണ് സെർവർ. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാമറ വെക്കാൻ സൗകര്യം ഒരുക്കിയവരെ ആദരിച്ചു. ഹരിതകർമസേന, ഹരിത അയൽക്കൂട്ടം, ഹരിത സ്കൂൾ, ഹരിത കുടുംബശ്രീ തുടങ്ങിയവർക്കും പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മാർച്ചോടെ പഞ്ചായത്തിന്റെ ഇതര പ്രദേശങ്ങളിലും കാമറകൾ സ്ഥാപിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, ബ്ലോക്ക് അംഗങ്ങളായ വി.പി. അനിൽകുമാർ, കെ.എസ്. ഷഹന, സ്ഥിരം സമിതി അധ്യക്ഷരായ ബീന ബാബു, മുഹമ്മദ് മെഹ്ജൂബ്, റംല ലത്തീഫ്, സൂസൻ വർഗീസ്, ജിൽഷ തങ്കപ്പൻ, ഇ.ഐ. അബ്ദുസ്സലാം, ജിജി അനിൽകുമാർ, ശ്രീദേവി സുധി, മോഹൻകുമാർ കാമ്പിള്ളി, മുജീബ്, പോൾസൺ ഗോപുരത്തിങ്കൽ, അയ്യപ്പൻ, സബിത നാസർ, കെ.എ. ജോസഫ്, കെ.എം. ലൈജു, മഞ്ജു അനിൽ, പഞ്ചായത്ത് സെക്രട്ടറി ടി.കെ. സജീവ് എന്നിവർ സംസാരിച്ചു.
+ There are no comments
Add yours