വാട്സ്​ ആപ്​ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായി പരാതി

Estimated read time 0 min read

കാ​ക്ക​നാ​ട്: സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യി വാ​ട്സ്​ ആ​പ്​ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്നു. ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്ന ആ​ളു​ടെ വാ​ട്സ്​ ആ​പി​ൽ നി​ന്നു ധ​ന​സ​ഹാ​യ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി പ​ണം ത​ട്ടു​ന്നു. കൊ​ച്ചി​യു​ൾ​പ്പെ​ടെ സൈ​ബ​ർ പൊ​ലീ​സി​നു നൂ​റു ക​ണ​ക്കി​നു പ​രാ​തി​ക​ൾ. ഒ​രാ​ളു​ടെ വാ​ട്സ്​ ആ​പ്​ ന​മ്പ​ർ ഹാ​ക്ക് ചെ​യ്ത ശേ​ഷം ആ ​ന​മ്പ​ർ ഉ​ൾ​പ്പെ​ട്ട വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ വാ​ട്സ്​ ആ​പ്​ ന​മ്പ​റു​ക​ൾ തു​ട​ർ​ന്നു ഹാ​ക്ക് ചെ​യ്യു​ന്ന​താ​ണു ത​ട്ടി​പ്പി​ന്റെ രീ​തി. വാ​ട്സ്​ ആ​പി​ലേ​ക്ക്​ ആ​റ​ക്ക ന​മ്പ​ർ വ​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നും അ​യ​ച്ചു ന​ൽ​കു​മോ എ​ന്നും ചോ​ദി​ച്ചാ​ണു ത​ട്ടി​പ്പി​ന്റെ തു​ട​ക്കം. വാ​ട്സ്​ ആ​പ്​ ഗ്രൂ​പ്പി​ലെ അ​ടു​ത്തു പ​രി​ച​യ​മു​ള്ള ഏ​തെ​ങ്കി​ലും അം​ഗ​ത്തി​ന്റെ പേ​രി​ലാ​കും അ​ഭ്യ​ർ​ഥ​ന​യെ​ന്ന​തി​നാ​ൽ പ​ല​രും ഇ​തി​നു ത​യാ​റാ​കും. ഈ ​ഒ.​ടി.​പി ന​മ്പ​ർ പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തോ​ടെ വാ​ട്സ്​ ആ​പ്​ ഹാ​ക്ക് ആ​കും. ഹാ​ക്ക് ചെ​യ്യു​ന്ന ന​മ്പ​ർ ഉ​ൾ​പ്പെ​ട്ട അ​സം​ഖ്യം ഗ്രൂ​പ്പു​ക​ളി​ലേ​ക്കും ആ​ളു​ക​ളി​ലേ​ക്കും ക​ട​ന്നു ക​യ​റാ​ൻ ത​ട്ടി​പ്പു​കാ​ർ​ക്കു വ​ള​രെ വേ​ഗം ക​ഴി​യും. മാ​ത്ര​മ​ല്ല, വാ​ട്സ്​ ആ​പ്​ മു​ഖേ​ന പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്ന വ്യ​ക്​​തി​പ​ര​മാ​യ മെ​സേ​ജു​ക​ളി​ലേ​ക്കും ചി​ത്ര​ങ്ങ​ൾ, വി​ഡി​യോ എ​ന്നി​വ​യി​ലേ​ക്കു​മെ​ല്ലാം ത​ട്ടി​പ്പു​കാ​ർ​ക്ക് ആ​ക്സ​സ് ല​ഭി​ക്കും. സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​ക്ക്​ പു​റ​മേ ബ്ലാ​ക്ക് മെ​യി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​തു വ​ഴി​വെ​ക്കാ​മെ​ന്ന് സൈ​ബ​ർ പൊ​ലീ​സ് പ​റ​യു​ന്നു.

ത​ട്ടി​പ്പു തി​രി​ച്ച​റി​ഞ്ഞ് ഇ​ര ‘ത​ന്റെ വാ​ട്സ്​ ആ​പ്​ ഹാ​ക്ക് ചെ​യ്തു’ എ​ന്ന മു​ന്ന​റി​യി​പ്പു മെ​സേ​ജ് ഗ്രൂ​പ്പു​ക​ളി​ലും പ​രി​ച​യ​ക്കാ​ർ​ക്കും ഷെ​യ​ർ ചെ​യ്താ​ലും ഈ ​മെ​സേ​ജ് ത​ട്ടി​പ്പു​കാ​ർ ത​ന്നെ ഡി​ലീ​റ്റ് ചെ​യ്യു​ന്നു​വെ​ന്ന പ്ര​ശ്ന​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​പ​രി​ചി​ത​രു​ടെ മാ​ത്ര​മ​ല്ല, പ​രി​ചി​ത​രു​ടെ ന​മ്പ​റു​ക​ളി​ൽ (കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) നി​ന്നു​ൾ​പ്പെ​ടെ ഒ.​ടി.​പി ന​മ്പ​റു​ക​ൾ പ​റ​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വ​രു​ന്ന മെ​സേ​ജു​ക​ൾ​ക്കു ഒ​രു കാ​ര​ണ​വ​ശാ​ലും മ​റു​പ​ടി ന​ൽ​ക​രു​തെ​ന്നു പൊ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

You May Also Like

More From Author