കക്കടാശ്ശേരി – കാളിയാർ റോഡ്​; കോടികൾ മുടക്കി നവീകരിച്ചിട്ടും തകരാനാണ്​ വിധി

Estimated read time 1 min read

മൂ​വാ​റ്റു​പു​ഴ: കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച ക​ക്ക​ടാ​ശ്ശേ​രി – കാ​ളി​യാ​ർ റോ​ഡി​ൽ അ​ടി​ക്ക​ടി കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി റോ​ഡ് ത​ക​രു​ന്നു. മൂ​ന്ന് മാ​സം മു​മ്പ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പോ​ലും ന​ട​ന്നി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് വ്യാ​പ​ക​മാ​യി കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി റോ​ഡ് ത​ക​രു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്ന​ത്.

ക​ടും​പി​ടി, അ​ഞ്ച​ൽ​പ്പെ​ട്ടി, ക​ക്കാ​ട്ടൂ​ർ ക​വ​ല, കാ​ലാ​മ്പൂ​ർ പ​ള്ളി​ത്താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ട​ൽ അ​തി രൂ​ക്ഷ​മാ​ണ്. റോ​ഡി​ന്‍റെ അ​ന്തി​മ ടാ​റി​ങി​ന് മു​മ്പ് പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്ന​ങ്കി​ലും ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡ് 3.5 കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മി​ച്ച​ത്.

ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച റോ​ഡി​ൽ തു​ട​ർ​ച്ച​യാ​യി പൈ​പ്പ് പൊ​ട്ടു​ന്ന​ത് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​ക്ക് വ​ഴി വെ​ച്ചി​രി​ക്കു​ക​യാ​ണ്. 30ഓ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ പൈ​പ്പ് പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ​ക്ക് റോ​ഡ് വി​ക​സ​ന സ​മി​തി നി​വേ​ദ​നം ന​ൽ​കി.

You May Also Like

More From Author