കനത്ത മഴ: കമ്പനികളിൽ വെള്ളം കയറി, ലക്ഷങ്ങളുടെ ഉൽപന്നങ്ങൾ നശിച്ചു

Estimated read time 0 min read

ക​ടു​ങ്ങ​ല്ലൂ​ർ: ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ചെ​റു​കി​ട ക​മ്പ​നി​ക​ളി​ൽ വെ​ള്ളം ക​യ​റി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ശി​ച്ചു. എ​ട​യാ​ർ ബി​നാ​നി ജ​ങ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​ത് പോ​ളി​മേ​ഴ്സ്, സ്പെ​ക്ട്രം കെ​മി​ക്ക​ൽ എ​ന്നീ ക​മ്പ​നി​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ഭാ​ര​ത് പോ​ളി​മേ​ഴ്സി​ൽ മാ​ത്രം 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു. ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണ് വ്യ​വ​സാ​യ ശാ​ല​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മെ​ന്ന് ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ പ​റ​ഞ്ഞു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തു​നി​ന്ന്​ ഒ​ഴു​കി വ​രു​ന്ന വെ​ള്ളം കാ​ന​യി​ല്ലാ​ത്ത​തി​നാ​ൽ ക​മ്പ​നി​ക​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​ണ്.

കാ​ന നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. റോ​ഡു​പ​ണി​ക്കാ​യി ഇ​റ​ക്കി​യ മെ​റ്റ​ൽ വ​ഴി​ക​ളി​ൽ കൂ​ടി​ക്കി​ട​ക്കു​ന്ന​തും വെ​ള്ളം ക​യ​റു​ന്ന​തി​ന് കാ​ര​ണ​മാ​യി.

മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ൽ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തേ​ണ്ടി വ​രു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​മ്പ​നി​ക​ൾ​ക്കു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന​താ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

You May Also Like

More From Author