അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന്​ 30 ലക്ഷം അനുവദിച്ചു

Estimated read time 0 min read

അ​ങ്ക​മാ​ലി: ശോ​ച്യാ​വ​സ്ഥ നേ​രി​ടു​ന്ന അ​ങ്ക​മാ​ലി കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് ന​ട​പ​ടി​യാ​കു​ന്നു. ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​ജി എം. ​ജോ​ൺ അ​റി​യി​ച്ചു.

യാ​ര്‍ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക്കാ​ണ് ആ​ദ്യം ശി​പാ​ര്‍ശ ന​ല്‍കി​യ​തെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ എം.​എ​ൽ.​എ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​നു​ള്ള ശി​പാ​ർ​ശ ത​ള്ളു​ക​ളാ​യി​രു​ന്നു. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ടെ​ര്‍മി​ന​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം തു​ട​ക്കം മു​ത​ൽ അതീവ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്.

മ​ഴ​ക്കാ​ല​മാ​കു​മ്പോ​ൾ വെ​ള്ളം ക​യ​റി യാ​ര്‍ഡ് കു​ണ്ടും കു​ഴി​യു​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി പ​ല​ത​വ​ണ ഗ​താ​ഗ​ത മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും എം.​എ​ൽ.​എ നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു. അ​ങ്ക​മാ​ലി കെ.​എ​സ്.​ആ​ർ.​ടി.​സി ടെ​ര്‍മി​ന​ലി​ലെ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും ജ​ന​ങ്ങ​ള്‍ക്കു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടും പ്ര​യാ​സ​വും പ്ര​വൃ​ത്തി​യു​ടെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് തു​ക അ​നു​വ​ദി​ക്കാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​എ​ൽ.​എ വീ​ണ്ടും സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് 30 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. അ​ങ്ക​മാ​ലി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും അ​ധി​കാ​രി​ക​ളു​ടെ നി​രു​ത്ത​ര​വാ​ദി​ത്ത​വും സം​ബ​ന്ധി​ച്ച് പ​ല​ത​വ​ണ ‘മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

You May Also Like

More From Author