രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്​ പുരസ്കാരത്തിളക്കം

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം നേ​ടി​യ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കാ​ഴ്ച​വെ​ച്ച​ത്​ വേ​റി​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ന​ല്ലൊ​രു​ഭാ​ഗം സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍, കാ​യ​ക​ല്‍പ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി വി​നി​യോ​ഗി​ച്ചു. മ​റ്റ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ഭി​ന്ന​മാ​യി ആ​ളു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് മു​ന്‍തൂ​ക്കം ന​ല്‍കി വാ​തി​ല്‍പ​ടി സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി. സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍ത്ത​നം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.

അ​ലോ​പ്പ​തി, ആ​യു​ര്‍വേ​ദം, മൃ​ഗ​സം​ര​ക്ഷ​ണ, കൃ​ഷി വ​കു​പ്പു​ക​ളു​ടെ സം​യോ​ജി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. പ്ര​തി​ദി​നം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന 300ഓ​ളം രോ​ഗി​ക​ളെ പ​രി​പാ​ലി​ക്കാ​ൻ രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ നാ​ല് ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​ന​മു​ണ്ട്. സാ​ന്ത്വ​ന പ​രി​പാ​ല​നം, നേ​ത്ര​പ​രി​ശോ​ധ​ന, കൗ​ണ്‍സ​ലി​ങ് സെ​ന്‍റ​ര്‍, വ​യോ​ജ​ന ക്ലി​നി​ക് തു​ട​ങ്ങി​യ​വ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും​വി​ധം പ്ര​വ​ര്‍ത്തി​ക്കു​ന്നു.

മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി​യു​ടെ മി​ക​ച്ച പ്ര​വ​ര്‍ത്ത​നം പ​രി​ഗ​ണി​ച്ച് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അ​വാ​ര്‍ഡാ​യ എ​ന്‍.​ക്യു.​എ.​എ​സ്, കെ.​എ.​എ​സ്.​എ​ച്ച്, കാ​യ​ക​ൽ​പ്​ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​ക്കു​കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​റ് ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ്​ എ​ന്‍.​പി. അ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി. ​സു​ധീ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ രാ​ജേ​ഷ് ബി. ​നാ​യ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​ര നി​റ​വി​ലേ​ക്ക് ആ​ശു​പ​ത്രി​യെ എ​ത്തി​ച്ച​ത്.

You May Also Like

More From Author