വരാറായോ കാക്കനാട് -മൂവാറ്റുപുഴ നാലുവരിപ്പാത​?

Estimated read time 1 min read

കൊ​ച്ചി: ജി​ല്ല​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കാ​ക്ക​നാ​ട്-​മൂ​വാ​റ്റു​പു​ഴ നാ​ലു​വ​രി​പ്പാ​ത. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നാ​ലു​വ​രി​പ്പാ​ത​യു​ടെ രൂ​പ​രേ​ഖ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ണ​ത്തി​ന് മു​മ്പ്​ ചേ​രു​ന്ന കി​ഫ്ബി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന.

കാ​ർ​ഷി​ക-​വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളു​ടെ സം​ഗ​മ ഭൂ​മി​യാ​യ കു​ന്ന​ത്തു​നാ​ടി​നും മൂ​വാ​റ്റു​പു​ഴ അ​ട​ക്ക​മു​ള​ള ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ​യും മു​ഖഛാ​യ മാ​റ്റു​ന്ന രീ​തി‍യി​ലാ​ണ് രൂ​പ​രേ​ഖ. പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ വി​ക​സ​ന രം​ഗ​ത്ത് കു​തി​ച്ചു​ചാ​ട്ട​ത്തോ​ടൊ​പ്പം ജി​ല്ല ആ​സ്ഥാ​ന​ത്തേ​ക്കും എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലേ​ക്കു​മെ​ത്താ​ൻ ഏ​റെ സ​മ​യ ലാ​ഭ​വും ദൂ​ര ലാ​ഭ​വും ല​ഭി​ക്കും.

എ​ട്ടുവ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ രൂ​പ​രേ​ഖ

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ് കാ​ക്ക​നാ​ട്-​മൂ​വാ​റ്റു​പു​ഴ നാ​ലു​വ​രി​പ്പാ​ത​യെ​ന്ന ആ​വ​ശ്യം സ​ജീ​വ​മാ​യ​ത്. ഇ​തേ സ​മ​യം ത​ന്നെ ത​ങ്ക​ളം-​കാ​ക്ക​നാ​ട് പാ​ത​യു​ടെ പ്ര​വൃ​ത്തി​ക​ളും പു​രോ​ഗ​മി​ച്ചി​രു​ന്നു. ഇ​തി​ന് സ​മാ​ന്ത​ര​മാ​യി ത​ന്നെ​യാ​ണ് നാ​ലു​വ​രി​പ്പാ​ത​യു​ടെ ച​ർ​ച്ച​ക​ളും പു​രോ​ഗ​മി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ പാ​ത​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​ഠ​ന​ങ്ങ​ൾ​ക്കു​മാ​യി സ​ർ​ക്കാ​ർ 40 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സാ​ധ്യ​ത പ​ഠ​നം ആ​രം​ഭി​ച്ചു. നി​ല​വി​ലു​ള​ള കാ​ക്ക​നാ​ട് -മൂ​വാ​റ്റു​പു​ഴ റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തോ​ടൊ​പ്പം വ​ള​വു​ക​ൾ നി​വ​ർ​ത്തി​യാ​ണ് അ​ലൈ​ൻ​മെ​ന്‍റ്​ ത​യ്യാ​റാ​ക്കി​യ​ത്. മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള​ളി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പാ​ത കി​ഴ​ക്ക​മ്പ​ല​ത്തെ​ത്തു​മ്പോ​ൾ നി​ർ​ദ്ദി​ഷ്ട കാ​ക്ക​നാ​ട്-​ത​ങ്ക​ളം പാ​ത​യു​മാ​യി ചേ​രും.

23 മീ​റ്റ​ർ വീ​തി​യി​ലാ​ണ് നി​ർ​മാ​ണം. കി​ഴ​ക്ക​മ്പ​ലം മു​ത​ൽ വാ​ഴ​പ്പി​ള്ളി വ​രെ 19.22 കി.​മീ​റ്റ​ർ വ​രു​ന്ന റോ​ഡി​ന് ഇ​രു​വ​ശ​വു​മാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി, പൊ​ളി​ക്കേ​ണ്ട കെ​ട്ടി​ട​ങ്ങ​ൾ, നി​വ​ർ​ത്തേ​ണ്ട വ​ള​വു​ക​ൾ, നി​ർ​മി​ക്കേ​ണ്ട ക​ലു​ങ്കു​ക​ൾ, പാ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യെ​ല്ലാം വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ ശേ​ഷ​മാ​ണ് കി​ഫ്ബി അം​ഗീ​ക​രി​ച്ച രൂ​പ​രേ​ഖ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച​ത്. നേ​ര​ത്തെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 40 കോ​ടി ഉ​ൾ​പ്പെ​ടെ 349 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. സ്ഥ​ല​മേ​റ്റെ​ടു​പ്പും നി​ർ​മാ​ണ​വും അ​ട​ക്ക​മു​ള​ള അ​ടു​ത്ത ഘ​ട്ട​ത്തി​ന് മാ​ത്രം 309.93 കോ​ടി​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.  

ജി​ല്ല​യു​ടെ മു​ഖച്ഛാ​യ മാ​റും?

പ​ദ്ധ​തി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചാ​ൽ അ​ത് ജി​ല്ല​യു​ടെ മു​ഖഛാ​യ ത​ന്നെ മാ​റ്റും. കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം പൂ​ർ​ണ​മാ​യും തൃ​ക്കാ​ക്ക​ര, മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ഭാ​ഗീ​ക​മാ​യു​മാ​ണ് പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് ഈ ​മ​ണ്ഡ​ല​ങ്ങ​ളു​ടെ​യെ​ല്ലാം വി​ക​സ​ന സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കും. ഇ​തോ​ടൊ​പ്പം മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ അ​ട​ക്ക​മു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ദി​വ​സേ​ന ജി​ല്ല ആ​സ്ഥാ​ന​ത്തേ​ക്കും കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് സ​മ​യ​വും ദൂ​ര​വും ലാ​ഭി​ക്കാ​നും വ​ഴി​യൊ​രു​ക്കും.

മെ​ട്രോ റെ​യി​ൽ കാ​ക്ക​നാ​ട്ടേ​ക്ക് നീ​ട്ടു​ന്ന​തോ​ടെ ഇ​വ​ർ​ക്ക് ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്ലാ​തെ ന​ഗ​ര​ത്തി​ലെ​ത്തി ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച് മ​ട​ങ്ങാ​നാ​കും. നി​ല​വി​ൽ റോ​ഡ് ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യ മേ​ഖ​ല​യാ​ണി​ത്. കി​ഴ​ക്ക​മ്പ​ലം- നെ​ല്ലാ​ട് റോ​ഡ് കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദുഃ​സ്സ​ഹ​മാ​യ രീ​തി​യി​ൽ ത​ക​ർ​ച്ച​യി​ലാ​യി​ട്ട്​ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി. പു​തി​യ പ​ദ്ധ​തി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ ഇ​തി​നെ​ല്ലാം ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

വി​ക​സ​ന രം​ഗ​ത്ത് കു​തി​ച്ചു ചാ​ട്ട​മു​ണ്ടാ​ക്കും -​ജോ​ർ​ജ് ഇ​ട​പ്പ​ര​ത്തി

നാ​ലു​വ​രി​പ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ജി​ല്ല​യു​ടെ വി​ക​സ​ന​രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​കു​മെ​ന്ന് പാ​ത ക​ട​ന്നു​പോ​കു​ന്ന മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​വും എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​റു​മാ​യ ജോ​ർ​ജ് ഇ​ട​പ്പ​ര​ത്തി പ​റ​ഞ്ഞു. ദീ​ർ​ഘ​കാ​ല​മാ​യു​ള​ള ആ​വ​ശ്യ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ഫ​ണ്ട​നു​വ​ദി​ക്കു​ന്ന​ത​ട​ക്ക​മു​ള​ള കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

You May Also Like

More From Author