എറണാകുളം: കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്.
മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സിയാണ് വധു. ഇന്റീരിയർ ഡിസൈനർ ആണ്. അടുത്ത മാസമാണ് വിവാഹം.
അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിന്റെയും എൽസമ്മയുടെയും മകനാണ് റോജി എം. ജോൺ. കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റായിരുന്നു.
എം.എ, എം.ഫിൽ ബിരുദധാരിയായ റോജി 2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ്.