ആ സാന്ത്വന ബന്ധത്തിന് മൂന്ന് പതിറ്റാണ്ട്

Estimated read time 0 min read

ആ​ലു​വ: നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കി​യ ജ​ന​കീ​യ ഡോ​ക്ട​ർ ഡോ. ​വി​ജ​യ​കു​മാ​റും ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് മൂ​ന്ന് പ​തി​റ്റാ​ണ്ട്. 1994 ജൂ​ൺ 13ന് ​ഈ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം വി​ര​മി​ച്ച് ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി​ട്ടും വി​വി​ധ ആ​തു​ര​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി, ജി​ല്ല ആ​ശു​പ​ത്രി​യു​ടെ ന​ട്ടെ​ല്ലാ​യി ഇ​ന്നും നി​ല​കൊ​ള്ളു​ന്നു. ബ്ല​ഡ് ബാ​ങ്ക്, ഡ​യാ​ലി​സി​സ് സെൻറ​ർ, ഹീ​മോ​ഫീ​ലി​യ സെൻറ​ർ തു​ട​ങ്ങി​യ​വ​യു​ടെ അ​മ​ര​ത്തു​ള്ള അ​ദ്ദേ​ഹം ജീ​വി​ത സാ​യാ​ഹ്ന​ത്തി​ലും രാ​പ്പ​ക​ൽ ക​ർ​മ​നി​ര​ത​നാ​ണ്. കോ​ട്ട​യം വൈ​ക്കം വ​ട​യാ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം ക​ടു​ത്തു​രു​ത്തി അ​റു​നൂ​റ്റി​മം​ഗ​ലം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്.

1994 ജൂ​ൺ 13നാ​ണ് ആ​ലു​വ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ശി​ശു​രോ​ഗ വി​ദ​ഗ്ധ​നാ​യ അ​ദ്ദേ​ഹം ആ​ർ.​എം.​ഒ​യു​ടെ ചു​മ​ത​ല​യോ​ടെ​യാ​ണ് ഇ​വി​ടെ ജോ​ലി ആ​രം​ഭി​ച്ച​ത്. ഡോ​ക്ട​റു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് 1997ൽ ​ഇ​വി​ടെ ബ്ല​ഡ് ബാ​ങ്ക് ആ​രം​ഭി​ച്ച​ത്. 2005 ഒ​ക്ടോ​ബ​ർ 31ന് ​സൂ​പ്ര​ണ്ടാ​യി വി​ര​മി​ച്ച അ​ദ്ദേ​ഹം ബ്ല​ഡ് ബാ​ങ്കി​ൽ സേ​വ​നം തു​ട​ർ​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മ​ഫ​ല​മാ​യാ​ണ് ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍, ഹീ​മോ​ഫീ​ലി​യ സെ​ന്‍റ​ര്‍ എ​ന്നി​വ യാ​ഥാ​ര്‍ഥ്യ​മാ​യ​തും. പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​വാ​ൻ ആ​ലു​വ ബ്ല​ഡ് ബാ​ങ്കി​നെ പ്രാ​പ്ത​നാ​ക്കി​യ​തി​ന് പി​ന്നി​ൽ ഡോ​ക്ട​റു​ടെ പ​ങ്ക് ചെ​റു​ത​ല്ല. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് മൊ​ത്തം 16 ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെൻറ​റു​ക​ളു​ണ്ടെ​ങ്കി​ലും വി​ജ​യ​കു​മാ​റി​ൻ​റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ലു​വ ബ്ല​ഡ് ബാ​ങ്കാ​ണ് സം​സ്ഥാ​ന​ത്തെ ഏ​ക പ​രി​ശീ​ല​ന കേ​ന്ദ്രം.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഡ​യാ​ലി​സി​സ് യൂ​നി​റ്റാ​ണ് ആ​ലു​വ ബ്ല​ഡ് ബാ​ങ്കി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഏ​ക ഹീ​മോ​ഫീ​ലി​യ യൂ​നി​റ്റാ​യ ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഹീ​മോ​ഫീ​ലി​യ സെൻറ​റി​ന്‌ തു​ട​ക്ക​മി​ട്ട​തും ഇ​ന്നും അ​ത് ന​ല്ല​നി​ല​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തും ഡോ. ​വി​ജ​യ​കു​മാ​റാ​ണ്. പ​ത്തു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കി​യ ഈ ​കേ​ന്ദ്ര​ത്തെ തേ​ടി എ​ട്ട് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ളു​മെ​ത്തി. 71ാം വ​യ​സി​ലും ചു​റു​ചു​റു​ക്കോ​ടെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ഓ​ടി​ന​ട​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ തേ​ടി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും എ​ത്തി​യി​രു​ന്നു. ആ​ലു​വ ല​ക്ഷ്മി ന​ഴ്‌​സി​ങ് ഹോ​മി​ലെ ഡോ. ​അം​ബി​കാ​ദേ​വി​യാ​ണ് ഭാ​ര്യ. മ​ക​ൾ ഡോ. ​അ​ർ​ച്ച​ന കാ​ന​ഡ​യി​ലാ​ണ്.

You May Also Like

More From Author