ക്ഷേത്ര തിരുവാഭരണം മോഷ്ടിച്ച കേസിൽ കീഴ്ശാന്തി അറസ്റ്റിൽ

Estimated read time 0 min read

ആലുവ: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. എടയപ്പുറം കോലാട്ട് കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ കീഴ്ശാന്തി ആലപ്പുഴ മേന്നാശേരി തറയിൽ വീട്ടിൽ സുമേഷി(29)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറന്നാണ് മോഷണം നടത്തിയത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ ഇൻസ്പെക്ടർ കെ.ബി. ഹരികൃഷ്ണൻ, എസ്.ഐ സിജു പൈലി, എ.എസ്.ഐ ഡി. രജനി എന്നിവർ ചേർന്നാണ് പിടികൂടിയത്. 

You May Also Like

More From Author