ആലുവയിലെ വെള്ളക്കെട്ട്; മാര്‍ക്കറ്റ് റോഡിലെ കലുങ്ക് പുനര്‍നിര്‍മിക്കും

Estimated read time 1 min read

ആ​ലു​വ: ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ലു​ങ്ക് -കാ​ന ന​വീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​ന്‍വ​ര്‍ സാ​ദ​ത്ത് എം.​എ​ല്‍.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ വി​ളി​ച്ച വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ത​ട​ക്ക​മു​ള്ള ക​ർ​മ​പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യ​ത്. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍ഡി​ന് മു​ന്നി​ലെ കാ​ന ന​വീ​ക​രി​ക്കാ​ൻ കൊ​ച്ചി മെ​ട്രോ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ബ​സ് സ്റ്റാ​ന്‍ഡി​ന് മു​ന്നി​ല്‍ മാ​ര്‍ക്ക​റ്റ് റോ​ഡി​ന് കു​റു​കെ​യു​ള്ള ക​ലു​ങ്ക് പു​ന​ര്‍നി​ര്‍മി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ്​ ചു​മ​ത​ല. ക​ലു​ങ്കി​ലെ കേ​ബി​ളു​ക​ള്‍ മാ​റ്റും. റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ സ്ക്വ​യ​റി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ റെ​യി​ല്‍വേ​യോ​ട് ആ​വ​ശ്യ​പ്പെ​ടും.

ബൈ​പ്പാ​സ് മേ​ൽ​പ്പാ​ല​ത്തി​ന് അ​ടി​യി​ലൂ​ടെ ദേ​ശീ​യ​പാ​ത​ക്ക് കു​റു​കെ എ​ന്‍.​എ​ച്ച്.​എ.​ഐ നി​ര്‍മി​ച്ച മൂ​ന്ന് ക​ലു​ങ്കു​ക​ള്‍ വൃ​ത്തി​യാ​ക്കി ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ബൈ​പാ​സ് ക​വ​ല​യി​ൽ കോ​ഡ​ര്‍ ലെ​യി​നി​ല്‍ കാ​ന​യും ക​ലു​ങ്കും നി​ര്‍മി​ച്ച് മ​ഴ​വെ​ള്ളം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കാ​നു​ള്ള സാ​ധ്യ​ത പ​ഠി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന ചെ​മ്പ​ക​ശേ​രി അ​മ്പ​ല​ത്തി​നു സ​മീ​പ​മു​ള്ള പ്ര​ധാ​ന കാ​ന പു​ന​ര്‍നി​ര്‍മി​ക്കും. തോ​ട്ട​ക്കാ​ട്ടു​ക​ര ശാ​ന്തി ലെ​യി​നി​ലെ വെ​ള്ളം ഒ​ഴു​കി പോ​യി​രു​ന്ന മ​ണ​പ്പു​റം റോ​ഡി​ലെ ക​ലു​ങ്ക് അ​ട​ഞ്ഞ​ത് തു​റ​ക്കും.

കാ​ന​ക​ളി​ലേ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍സ് റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ എം.​ഒ. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  രാ​ജ​ഗോ​പാ​ല്‍ (എ​ന്‍.​എ​ച്ച്.​എ.​ഐ), മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, (അ​സി.​എ​ക്സി.​എ​ൻ​ജി​നീ​യ​ര്‍, പി.​ഡ​ബ്ല്യു.​ഡി), ദീ​പ പോ​ള്‍, (അ​സി.​എ​ക്സി.​എ​ഞ്ചി​നീ​യ​ര്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി ), ജോ ​പോ​ള്‍ (കെ.​എം.​ആ​ര്‍.​എ​ല്‍), ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍പേ​ഴ്സ​ൻ സൈ​ജി ജോ​ളി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​ത്തീ​ഫ് പൂ​ഴി​ത്തു​റ, മി​നി ബൈ​ജു, എം.​പി. സൈ​മ​ണ്‍, ലി​സ ജോ​ണ്‍സ​ണ്‍, ഫാ​സി​ല്‍ ഹു​സൈ​ന്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി.​ജെ. ജെ​സി​ത, മു​നി​സി​പ്പ​ല്‍ എ​ൻ​ജി​നീ​യ​ര്‍ ബേ​സി​ല്‍ മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

You May Also Like

More From Author