തോടുകളിൽ മാലിന്യം നിറഞ്ഞുണ്ടാകുന്ന​ വെള്ളക്കെട്ടിന്​ ജനങ്ങളും ഉത്തരവാദി -ഹൈകോടതി

Estimated read time 0 min read

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഓ​ട​ക​ളി​ലും തോ​ടു​ക​ളി​ലും മാ​ലി​ന്യം നി​റ​ഞ്ഞ്​ വെ​ള്ള​ക്കെ​ട്ടി​ന്​ കാ​ര​ണ​മാ​കു​ന്ന​തി​ൽ ജ​ന​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന്​ ഹൈ​കോ​ട​തി. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത്​ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണു​ള്ള​ത്. മ​ഴ​ക്കാ​ലം ത​ല​ക്ക്​ മു​ക​ളി​ലെ​ത്തി​യ ശേ​ഷ​മാ​ണോ അ​ധി​കൃ​ത​ർ ഇ​ട​പെ​ടേ​ണ്ട​തെ​ന്നും ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ചോ​ദി​ച്ചു. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ദി​വ​സ​വും തോ​ടു​ക​ളി​ൽ നി​ന്നും മ​റ്റും നീ​ക്കു​ന്ന​ത്.

വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യം നാ​ളെ വെ​ള്ള​ക്കെ​ട്ടി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന് ആ​രും തി​രി​ച്ച​റി​യു​ന്നി​ല്ല. ജ​ന​ങ്ങ​ൾ എ​തി​രു​നി​ന്നാ​ൽ എ​ന്ത്​ ന​ട​പ​ടി​യെ​ടു​ത്തി​ട്ടും കാ​ര്യ​മി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​ക്ക്​ എ​ന്തു​ചെ​യ്യാ​നാ​കും. വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​നു​ള്ള ഉ​പ​ക​ര​ണം ഇ​തു​വ​രെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കാ​ത്ത​തെ​ന്തെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ച മെ​ഷീ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​മി​ക്ക​സ്‌​ക്യൂ​റി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

വ​ഴി​യോ​ര​ങ്ങ​ളി​ലെ ബോ​ർ​ഡു​ക​ളും മ​റ്റും പൊ​ട്ടി​വീ​ഴു​ന്ന​തും ത​ട​സ്സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ശു​ചീ​ക​ര​ണ​ത്തി​ൽ റെ​സി​ഡ​ന്‍റ്​​സ് അ​സോ​സി​യേ​ഷ​നു​ക​ളും മു​ൻ​കൈ​യെ​ടു​ക്ക​ണം. ജോ​സ് ജ​ങ്​​ഷ​ൻ, പ​ന​മ്പി​ള്ളി ന​ഗ​ർ, സെ​ന്‍റ്​ മാ​ർ​ട്ടി​ൻ റോ​ഡ്, ഇ​ട​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം.

വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച സ​മി​തി​യു​ടെ ന​ട​പ​ടി​ക​ൾ ക​ല​ക്ട​ർ വി​ല​യി​രു​ത്ത​ണം. മെ​ട്രോ പാ​ല​ത്തി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക്​ വെ​ള്ളം വീ​ഴു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നും ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ത്​ അ​പ​ക​ടം വ​രു​ത്തി​വെ​ക്കു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തി​ങ്ക​ളാ​ഴ്ച പെ​യ്ത​ത് സാ​ധാ​ര​ണ മ​ഴ​യ​ല്ലെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ​യും പൊ​തു​ജ​ന​ത്തി​ന്‍റെ​യും ക​ണ്ണു​തു​റ​പ്പി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

You May Also Like

More From Author