കൊച്ചി മെട്രോ ഫീഡർ ഓട്ടോ; കാർഡുകൾ ഉപയോഗിച്ച് പണമടക്കാം

Estimated read time 0 min read

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ഫീ​ഡ​ർ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ പി.​ഒ.​എ​സ് മെ​ഷീ​നു​ക​ൾ​വ​ഴി നി​ര​ക്കു​ക​ൾ ന​ൽ​കാ​നാ​കു​ന്ന സേ​വ​നം ആ​രം​ഭി​ച്ചു. കെ.​എം.​ആ​ർ.​എ​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്റ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ത്ത​ടി​പ്പാ​ലം പി.​ഡ​ബ്ല്യു.​ഡി റെ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എം.​ആ​ർ.​എ​ൽ അ​ർ​ബ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് വി​ഭാ​ഗം അ​ഡീ​ഷ​ന​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​ജി. ഗോ​കു​ൽ, ജി​ല്ല ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് എം.​ബി. ശ്യാ​മ​ന്ദ​ഭ​ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ഇ​ബ്രാ​ഹിം കു​ട്ടി, സൈ​മ​ൺ ഇ​ട​പ്പ​ള്ളി, വ​ൺ​ഡി സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി സി.​ഇ.​ഒ നി​ഷാ​ന്ത് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ലും ഫീ​ഡ​ർ സ​ർ​വി​സു​ക​ളി​ലെ യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് കൂ​ടി പി​ന്നി​ടു​ക​യാ​ണ് മെ​ട്രോ​യു​ടെ ഫീ​ഡ​ർ ഓ​ട്ടോ​റി​ക്ഷ​ക​ൾ. ഫീ​ഡ​ർ ഓ​ട്ടോ യാ​ത്ര​ക്കാ​യു​ള്ള നി​ര​ക്കു​ക​ൾ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ, യു.​പി.​ഐ ആ​പ്പു​ക​ൾ വ​ഴി സ്വീ​ക​രി​ക്കു​മെ​ന്ന​താ​ണ്​ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കൊ​ച്ചി വ​ൺ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചും പ​ണ​മ​ട​ക്കാം. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ പി.​ഒ.​എ​സ് മെ​ഷീ​നു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും നി​ര​ക്ക് വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ ഡി​ജി​റ്റ​ൽ ര​സീ​തു​ക​ൾ ഓ​ട്ടോ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. ഇ​തു​വ​ഴി നി​ര​ക്കി​ലു​ൾ​പ്പെ​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും. ഫീ​ഡ​ർ ഓ​ട്ടോ​ക​ളി​ലെ പേ​മെ​ന്റ് 100 ശ​ത​മാ​നം ഡി​ജി​റ്റ​ലാ​ക്കാ​നും ഇ​ത് ഉ​പ​ക​രി​ക്കും. ജി​ല്ല ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി, വ​ൺ​ഡി സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

You May Also Like

More From Author