കൊച്ചി: കോതമംഗലത്ത് കോട്ടപ്പടി പഞ്ചായത്തിൽ കിണറ്റിൽ വീണ കാട്ടനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. വടക്കുംഭാഗം പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് ഇന്നലെ രാത്രി കാട്ടാന വീണത്.
ആൾമറയില്ലാത്ത ചതുരാകൃതിയിലുള്ള കിണറ്റിലാണ് കാട്ടാന വീണത്. കിണറിന് അധികം ആഴമില്ല. വനംവകുപ്പും പൊലീസും സ്ഥലത്തുണ്ട്.
ആനയെ പുറത്തെടുത്ത് വിടുന്നതിന് പകരം മയക്കുവെടി വെച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസുമായി വാക്കേറ്റവുമുണ്ടായി.
ജനവാസമേഖലയായതിനാൽ ആനയെ മയക്കുവെടി വെച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.