Month: January 2025
ഒറ്റവർഷം; നമ്മുടെ നിരത്തിൽ ഒരുലക്ഷത്തോളം പുത്തൻ വാഹനം
കൊച്ചി: പോയവർഷം ജില്ലയിൽ നിരത്തിലിറങ്ങിയത് ലക്ഷത്തിനടുത്ത് വാഹനങ്ങൾ. ആകെ 97,022 വാഹനമാണ് 2024ൽ ജില്ലയിലെ വിവിധ ആർ.ടി.ഒ, സബ് ആർ.ടി.ഓഫിസുകളിലൂടെ രജിസ്റ്റർ ചെയ്യപ്പെട്ടത്. സംസ്ഥാനത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ആർ.ടി ഓഫിസുകളിലൊന്നായ എറണാകുളത്തിന് കീഴിൽ മാത്രം [more…]
എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ
ആസിഫ് അലി നെടുമ്പാശ്ശേരി: നൂറുഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. ഇടപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ [more…]
ആലുവയിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം
പണവും സ്വർണവും സൂക്ഷിച്ച അലമാരയിലെ വസ്ത്രങ്ങളും മറ്റും മോഷ്ടാക്കൾ പുറത്തേക്കിട്ട നിലയിൽ ആലുവ: ആലുവയിൽ പട്ടാപ്പകൽ വൻ മോഷണം. വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. തിങ്കളാഴ്ച രാവിലെ 11.30നും വൈകീട്ട് അഞ്ചിനും ഇടയിലാണ് [more…]
ജില്ലയിൽ കഴിഞ്ഞ വർഷം195 ഗാർഹിക പീഡനക്കേസ്
കൊച്ചി: കഴിഞ്ഞ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 195 ഗാർഹിക പീഡനക്കേസുകൾ. കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് വഴിയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, മൂന്ന് വർഷത്തെ ശരാശരി കണക്കെടുക്കുമ്പോൾ സ്നേഹിത വഴി [more…]
പൊതുനിരത്തിൽ തള്ളിയ ആശുപത്രി മാലിന്യം സാമൂഹികവിരുദ്ധർ കത്തിച്ചു
സീപോർട്ട്-എയർപോർട്ട് റോഡിന് സമീപം ആശുപത്രിമാലിന്യം കത്തുന്നു കളമശ്ശേരി: സ്വകാര്യ ക്ലിനിക്കിൽനിന്നുള്ള പ്ലാസ്റ്റിക് അടങ്ങിയ ആശുപത്രി മാലിന്യങ്ങൾ പൊതുനിരത്തിൽ തള്ളിയത് രാത്രിയിൽ സാമൂഹികവിരുദ്ധർ കത്തിച്ചു. കളമശ്ശേരി സീപോർട്ട്- എയർപോർട്ട് റോഡിനായുള്ള എച്ച്.എം.ടി സ്ഥലത്ത് തള്ളിയ മാലിന്യമാണ് [more…]
കളമശ്ശേരി നഗരസഭ; മാലിന്യനീക്കം വീണ്ടും പ്രതിസന്ധിയിൽ
കളമശ്ശേരി നഗരസഭ ഡമ്പിങ് യാർഡിൽ മാലിന്യം കെട്ടിക്കിടക്കുന്നു കളമശ്ശേരി: വീടുകളിൽനിന്ന് ശേഖരിക്കുന്ന ജൈവമാലിന്യനീക്കത്തിൽ വലിയ ക്രമക്കേടുണ്ടെന്ന ആക്ഷേപം ഉയർന്നതോടെ നഗരസഭയുടെ മാലിന്യനീക്കം വീണ്ടും പ്രതിസന്ധിയിലായി. നീക്കംനിലച്ചോടെ മൂന്നുദിവസമായി ഡമ്പിങ് യാഡിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞയാഴ്ച [more…]
ചോറ്റാനിക്കരയിൽ ഫ്രിഡ്ജിൽ കണ്ട അസ്ഥികളിൽ മാർക്കിങ്; അസ്ഥികൂടം എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുടമ
ചോറ്റാനിക്കരയിൽ അസ്ഥികൾ കണ്ടെത്തിയ ആൾത്താമസമില്ലാത്ത വീടും ഫ്രിഡ്ജും തൃപ്പൂണിത്തുറ: ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്ന് കണ്ടെത്തിയ മനുഷ്യന്റെ തലയോട്ടിയിലും എല്ലിൻ കഷണങ്ങളിലും പ്രത്യേക രീതിയിലുള്ള മാർക്കിങ്ങുകൾ. ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിലുള്ളതാണ് [more…]
ഉമ തോമസ് വീണ സംഭവം: മൂന്നു പേർക്ക് കൂടി കാരണം കാണിക്കൽ നോട്ടിസ്
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിക്കിടെ വേദിയിൽ നിന്ന് വീണ് ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മൂന്നു പേർക്കെതിരെ കൂടി കോർപറേഷൻ നടപടി. ഇവർക്ക് കോർപറേഷൻ സെക്രട്ടറി കാരണം കാണിക്കൽ [more…]
പഞ്ചഗുസ്തിയിൽ ചരിത്രം കുറിച്ച് വീട്ടമ്മ
ഷെല്ലി ജോയി കോതമംഗലം: സംസ്ഥാന, ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിച്ച് വീട്ടമ്മ ശ്രദ്ധേയയാവുന്നു. ഭാരം കുറക്കാനുള്ള വ്യായാമത്തിനായി കൗതുകത്തോടെ കൂട്ടുകാരികളോടൊത്ത് ആരംഭിച്ച പഞ്ചഗുസ്തി പരിശീലനമാണ് വീട്ടമ്മയെ നേട്ടങ്ങളിലെത്തിച്ചത്. ശനിയാഴ്ച കോഴിക്കോട് നടന്ന [more…]
സ്നേഹമെന്ന പുസ്തകം, കാരുണ്യമെന്ന പാഠം; സാമൂഹിക സേവനരംഗത്ത് വേറിട്ട് ചാലക്കൽ അമൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ
ലഹരിക്കെതിരെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സംഘടിപ്പിച്ച കൂട്ടയോട്ടം ആലുവ: പരസ്പര സ്നേഹത്തിന്റെയും സേവനത്തിന്റെയും പാഠങ്ങൾ പകർന്നുനൽകുകയാണ് ചാലക്കൽ അമൽ പബ്ലിക് സ്കൂൾ. മനുഷ്യത്വ ബോധവും പൗര ഉത്തരവാദിത്തവും കുഞ്ഞുമനസ്സുകളിൽ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സാമൂഹിക സേവന [more…]