Month: December 2024
ചലനമറ്റ് നിർമാണ മേഖല
കൊച്ചി: സംസ്ഥാനത്ത് നിർമാണമേഖലയിൽ വൻ പ്രതിസന്ധി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിർമാണ പ്രവർത്തനങ്ങൾ 15 മുതൽ 20 ശതമാനം വരെ കുറഞ്ഞു. കരാറുകാരുടെ കുടിശ്ശിക 12,000 കോടി രൂപ കടന്നതോടെ സർക്കാർ വകുപ്പുകൾക്ക് കീഴിലെ [more…]
ലഹരിക്കാരെ പൂട്ടാൻ…
കൊച്ചി: കാട്ടിലോ വീട്ടിലോ വെച്ച് ചാരായം വാറ്റുന്നവർ, നക്ഷത്ര ഹോട്ടലുകളിൽ മദ്യമൊഴുക്കി ലഹരിനുരയുന്ന നിശാപാർട്ടികൾ ഒരുക്കുന്നവർ, ലഹരി വസ്തുക്കൾ വിൽപനക്കെത്തിക്കുന്നവർ, ഉപയോഗിക്കുന്നവർ എന്നിങ്ങനെയുള്ളവരെയൊക്കെ അഴിക്കുള്ളിലാക്കാൻ എക്സൈസ്. ക്രിസ്മസ്- പുതുവത്സരാഘോഷത്തിന്റെ പേരിൽ അനധികൃത മദ്യവിൽപന മുതൽ [more…]
ഭക്ഷ്യവിഷബാധ; നാല് ഹയർസെക്കൻഡറി വിദ്യാർഥികൾ ചികിത്സയിൽ
കൂത്താട്ടുകുളം: പുതിയ ഹോട്ടലിലെ ഭക്ഷണം കഴിച്ച നാല് വിദ്യാർഥികൾ ഉൾപ്പെടെ ആറ് പേർക്ക് ഭക്ഷ്യവിഷബാധ. ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂത്താട്ടുകുളത്തെ സലിം കിച്ചൺ എന്ന് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുയർന്നത്. വടകര [more…]
വൃശ്ചികവേലിയേറ്റം രൂക്ഷം; താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി
വൈപ്പിൻ: വൃശ്ചിക വേലിയേറ്റ വേലിയേറ്റം ശക്തമായതോടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. വിവിധ പഞ്ചായത്തുകളിലെ നിരവധി വീടുകളാണ് വെള്ളം കയറിയിട്ടുള്ളത്. നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. എടവനക്കാട് വാച്ചാക്കൽ [more…]
മണക്കാട് പാറമട സ്ഫോടനം; നഷ്ടപരിഹാരം ആറാഴ്ചക്കുള്ളിൽ തിട്ടപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ
അങ്കമാലി: മൂക്കന്നൂർ മണക്കാട് പാറമടയിൽ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുമ്പോഴുണ്ടായ സ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ച വീടുകൾക്ക് ആറാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം തിട്ടപ്പെടുത്തി നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടറോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ [more…]
കാട്ടാനകളെ പ്രകോപിപ്പിച്ച് റീല്‍സ് പകർത്തൽ; അപകടങ്ങൾ വിളിച്ചുവരുത്തി യൂട്യൂബര്‍മാർ
കാലടി: ഏഴാറ്റുമുഖം ഭാഗത്ത് കാട്ടാനകളെ പ്രകോപിപ്പിച്ച് റീല്‍സ് എടുക്കാന്‍ ശ്രമിക്കുന്നവരുടെ തിക്കുംതിരക്കും വര്‍ധിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് ആശങ്ക. കാലടി പ്ലാന്റേഷന് കോര്‍പറേഷന്റെ എണ്ണപ്പന തോട്ടങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങുന്ന കുട്ടിയാനകള്‍ അടക്കമുള്ളവയുടെ അടുത്തുചെന്ന് അപകടകരമായ രീതിയില്‍ [more…]
വീട്ടില്‍ സൂക്ഷിച്ചിരുന്നത് 3.690 കിലോഗ്രാം കഞ്ചാവ്; കേസിൽ രണ്ടുപേർ കൂടി അറസ്റ്റില്‍
പെരുമ്പാവൂര്‍: വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തൊടുപുഴ, കാഞ്ഞിരമറ്റം, പൂതനകുന്നേല് വീട്ടില്‍ ശംബു (24), തൊടുപുഴ തെക്കുംഭാഗം കണിയാംമൂഴിയില്‍ വിനയരാജ് (25) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. [more…]
സ്കൂള്‍ സമയത്ത് ഭീഷണിയായി ടിപ്പര്‍ ലോറികളുടെ ചീറിപ്പായൽ
പെരുമ്പാവൂര്‍: സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്നത് അപകടഭീഷണിയായി മാറുന്നു. വെങ്ങോല മേഖലയിലാണ് സ്കൂളുകളിലേക്ക് കുട്ടികള്‍ പോകുന്ന സമയങ്ങളിൽ ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിലുള്ള സഞ്ചാരം. ഭാരം കയറ്റിപ്പോകുന്ന ലോറികള്‍ പലതും ഒരു നിയന്ത്രണവുമില്ലാതെ അമിതവേഗത്തിലാണ് [more…]
‘പണിതിട്ടും പണിതിട്ടും നിർമാണം പൂർത്തിയാക്കാത്ത’ മുളവൂർ കുരിയംപുറം കലുങ്ക് പൂർത്തിയാക്കി റോഡ് തുറന്നു
മൂവാറ്റുപുഴ: പുതുപ്പാടി-ഇരമല്ലൂർ-നെല്ലിക്കുഴി റോഡിൽ ഇഴഞ്ഞുനീങ്ങിയിരുന്ന മുളവൂർ കുരിയംപുറം കലുങ്കുപണി പൂർത്തിയാക്കി റോഡ് തുറന്നുനൽകി. പണിതിട്ടും പണിതിട്ടും നിർമാണം പൂർത്തിയാക്കാത്തതിനെപ്പറ്റി ‘മാധ്യമം’ വാർത്ത നൽകിയതിന് പിന്നാലെയാണ് അടിയന്തരമായി നിർമാണം പൂർത്തിയാക്കി റോഡ് തുറന്നത്. പായിപ്ര, നെല്ലിക്കുഴി [more…]
ഉദ്യോഗസ്ഥരുടെ അനാസ്ഥയും അഴിമതിയും; ഫിറ്റ്നസ്-ഡ്രൈവിങ് ടെസ്റ്റുകൾ താളംതെറ്റി
പറവൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടാമത്തെ ഓഫിസായ പറവൂർ സബ് ആർ.ടി ഓഫിസിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നത് പതിവായി. ദുരിതത്തിനിടയാക്കുന്നത് സബ് ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് ആക്ഷേപം [more…]