Month: July 2024
സ്ലാബുകൾ തകർന്ന കാനകൾ ‘ചതിക്കുഴി’ ഒരുക്കുന്നു
ആലുവ: ബൈപാസ് അടിപ്പാതകളിൽ സ്ലാബുകൾ തകർന്ന കാനകൾ അപകടങ്ങൾക്കിടയാക്കുന്നു. കാനയിൽ വീണ് ഓട്ടോറിക്ഷക്ക് തകരാർ സംഭവിച്ചു. തിരക്കേറിയ സമയത്ത് ഗതാഗതക്കുരുക്കിനും അപകടം വഴിയൊരുക്കി. മേൽപാലത്തിന് കീഴിൽ നിരവധി അടിപ്പാതകളുണ്ട്. ഈ വഴികളിലെ കാനകളാണ് അപകടങ്ങൾക്കിടയാക്കുന്നത്. [more…]
മൂലേപ്പാടം വെള്ളക്കെട്ട്: കലുങ്കിന് ടെൻഡർ നടപടി പൂർത്തിയായി
കളമശ്ശേരി: മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് നിവാരണത്തിന്റെ ഭാഗമായി ദേശീയപാത അതോറിറ്റിയുടെ കൾവെർട്ട് നിർമാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി. രണ്ടാഴ്ചക്കുള്ളിൽ കാരാർ നൽകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പുഷ് ത്രൂ കൾവെർട്ടാണ് ദേശീയപാത അതോറിറ്റി [more…]
ആശങ്കയുയർത്തി മുങ്ങിമരണ നിരക്ക്; 45 ദിവസം 21 മരണം
കൊച്ചി: ആശങ്കയായി മുങ്ങിമരണ തോത്; ഒന്നര മാസത്തിനിടെ ജില്ലയിൽ മരിച്ചത് 21 പേർ. ജില്ലയിലെ തോടുകൾ, പുഴകൾ, കനാലുകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലാണ് മുങ്ങി മരണങ്ങൾ പെരുകിയത്. മരിച്ചവരിൽ വിദ്യാർഥികൾ, യുവാക്കൾ, മധ്യവയസ്കർ, വയോധികർ, പെൺകുട്ടികൾ [more…]
വികസനത്തിൽ ഇഴഞ്ഞ് ഫോർട്ട്കൊച്ചി
ഫോർട്ട്കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഫോർട്ട്കൊച്ചിയുടെ ടൂറിസം വികസനത്തിന് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. പ്രദേശത്തോട് കടുത്ത അവഗണനയാണെന്നാണ് നാട്ടുകാരുടെ പരാതി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുകയാണ് [more…]
കെ. ബാബുവിന്റെ വിജയം ശരിവെച്ച വിധി മികച്ചത്; ഹൈകോടതിയെ പുകഴ്ത്തി സുപ്രീംകോടതി
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുവിന്റെ വിജയം ശരിവച്ച ഹൈകോടതി വിധി മികച്ചതാണെന്ന് സുപ്രീം കോടതി. വിധിയില്‍ തെറ്റായ ഒരു ഖണ്ഡികയെങ്കിലും കാണിച്ച് തരാന്‍ കഴിയുമോയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം. [more…]
മലങ്കര സഭ തർക്കം; തീർപ്പാകാതെ കോടതിയലക്ഷ്യ ഹരജികൾ
കൊച്ചി: മലങ്കര സഭ തർക്കത്തിൽ പള്ളികളിൽ സംഘർഷം രൂക്ഷമാകുമ്പോഴും സുപ്രീംകോടതിയിൽ തീർപ്പാകാതെ രണ്ട് കോടതിയലക്ഷ്യ ഹരജികൾ. സർക്കാറിനെയും യാക്കോബായ സഭയെയും പ്രതികളാക്കി ഓർത്തഡോക്സ് വിഭാഗവും ഓർത്തഡോക്സ് സഭയെയും സംസ്ഥാന സർക്കാറിനെയും പ്രതികളാക്കി മൂന്ന് യാക്കോബായ [more…]
ആലുവ ടാസ് 70ലേക്ക്
ആലുവ: സാംസ്കാരിക രംഗത്ത് ഇന്നും തിലകക്കുറിയായി നിലകൊള്ളുന്ന ആലുവ സംഗീത സഭയെന്ന ടാസ് എഴുപതാം വയസ്സിലേക്ക്. നഗരമധ്യത്തിൽ 23 സെന്റ് സ്ഥലത്ത് സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ഒരിടമായി സ്ഥാപിച്ച ടാസ് 1954 സെപ്തംബർ 18ന് [more…]
36 വർഷം പിന്നിട്ട് യൂസുഫിന്റെ പലഹാരക്കച്ചവടം
മൂവാറ്റുപുഴ: നഗരത്തിലെ കച്ചേരിത്താഴത്ത് എത്തുന്നവർക്ക് ചിരപരിചിതമായ ഒരു മുഖമുണ്ട്. നാലു പതിറ്റാണ്ടായി കച്ചേരിത്താഴത്തെ പാലത്തിനുസമീപം ഉന്തുവണ്ടിയിൽ മൂന്നു രൂപ പരിപ്പുവട അടക്കമുള്ള പൊരിപ്പലഹാരങ്ങൾ വിൽപ്പന നടത്തുന്ന യൂസുഫിനെ. ഇദ്ദേഹത്തിൽ നിന്നും ഒരിക്കലെങ്കിലും പലഹാരം വാങ്ങാത്തവർ [more…]
വകുപ്പുകൾ തമ്മിൽ തർക്കം; കുഴി അടക്കേണ്ടത് ആര്?
മൂവാറ്റുപുഴ: വകുപ്പുകളുടെ തട്ടിക്കളികൾക്കിടയിൽ അശാസ്ത്രീയമായി റോഡിലെ കുഴി അടച്ചത് അപകടങ്ങൾ സൃഷ്ടിക്കുന്നു. മൂവാറ്റുപുഴ നഗരത്തിലെ 130 ജങ്ഷന് സമീപം എം.സി റോഡിൽ പൈപ്പ് പൊട്ടി തകർന്ന ഭാഗത്തെ കുഴി അടച്ചതാണ് അപകടങ്ങൾക്കിടയാക്കുന്നത്. തിരക്കേറിയ റോഡിന്റെ [more…]
പോക്സോ കേസിൽ 23 വർഷം കഠിന തടവ്
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപയും ശിക്ഷ വിധിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് ഭാഗത്ത് നെടിയാറ വീട്ടിൽ സഞ്ജയ് (23) നെയാണ് ആലുവ [more…]