Month: July 2024
എറണാകുളം നഗരത്തിലെ കനാൽ നവീകരണം; കോടികളുടെ പദ്ധതി നിർവഹണത്തിൽ മെല്ലെപ്പോക്ക്
കൊച്ചി: ഒരൊറ്റ മഴ പെയ്താൽ വെള്ളത്തിലാകുന്ന എറണാകുളത്തെ കരകയറ്റാൻ ആവിഷ്കരിച്ച കനാൽ നവീകരണ പദ്ധതിക്കായി നാടിന്റെ കാത്തിരിപ്പ് തുടരുന്നു. നഗരത്തിലും പരിസരത്തുകൂടെയും ഒഴുകുന്ന കനാലുകൾ നവീകരിച്ച് നീരൊഴുക്ക് സുഗമമാക്കി ജലഗതാഗതം ഉൾപ്പെടെ സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു [more…]
വിഡിയോ എടുത്തത് ചോദ്യംചെയ്തതിന് നാലംഗ കുടുംബത്തെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു
നെടുങ്കണ്ടം: തൂക്കുപാലത്ത് തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുടുംബത്തിന്റെ വിഡിയോ പകര്‍ത്തിയത് ചോദ്യംചെയ്തതിന് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു. മൂവാറ്റുപുഴയില്‍നിന്ന് വിവാഹാവശ്യത്തിന് വന്ന നാലംഗ കുടുംബത്തിന് നേരെയാണ് ആക്രമണം. ഗണേശ്, ഇദ്ദേഹത്തിന്റെ മകൻ ആദിത്യൻ (21) എന്നിവർക്കാണ് [more…]
മുറിക്കല്ല് ബൈപാസ് സ്ഥലമേറ്റെടുപ്പ് 15ന് പൂർത്തിയാകും
മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്നപദ്ധതിയായ മുറിക്കല്ല് ബൈപാസ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുപ്പ് നടപടികൾ ജൂലൈ 15ഓടെ പൂർത്തിയാകും. ഈ മാസം തന്നെ റോഡ് നിർമാണത്തിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കും. ആഗസ്റ്റ് ആദ്യവാരം നിർമാണം തുടങ്ങാനാണ് കെ.ആർ.എഫ്.ഇ [more…]
ബൈക്കുകൾ മോഷ്ടിച്ചയാൾ പിടിയിൽ
പിറവം: നഗരത്തിൽനിന്ന് നാല് ബൈക്ക് മോഷണം പോയ സംഭവത്തിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. മുളക്കുളം സൗത്ത് കോരവേലിക്കുഴി ആൽബിൻ മഹജനാണ് (20) പിടിയിലായത്. പിറവം അഗ്നിരക്ഷാ നിലയത്തിനുസമീപത്തെ വർക്ക് ഷോപ്പിൽനിന്ന് പാഷൻ പ്രോ, [more…]
അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമ ചിത്രീകരണം; സൂപ്രണ്ടിന് മനുഷ്യാവകാശ കമീഷന്റെ താക്കീത്
ആലുവ: അങ്കമാലി താലൂക്ക് ആശുപത്രി സിനിമ ചിത്രീകരണത്തിന് നൽകിയതിന് ആശുപത്രി സൂപ്രണ്ടിന് മനുഷ്യാവകാശ കമീഷന്റെ താക്കീത്. വെള്ളിയാഴ്ച്ച ആലുവയിൽ നടന്ന സംസ്ഥാന മനുഷ്യാവകാശ കമീഷൻ സിറ്റിങിലാണ് താക്കീത് നൽകിയത്. ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ ചലചിത്ര [more…]
കഞ്ചാവ് വില്പന: അന്തർ സംസ്ഥാന തൊഴിലാളി പിടിയില്‍
പെരുമ്പാവൂര്‍: പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ഡൊംകാല്‍ സ്വദേശി ശറഫുല്‍ ഇസ്ലാം ഷേഖിനെയാണ് (42) പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് [more…]
തട്ടിപ്പുകളിൽ വീഴരുത്: പൊലീസുദ്യോഗസ്ഥരുടെ പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിവരങ്ങളും ദുരുപയോഗം ചെയ്തും ഓൺലൈൻ തട്ടിപ്പുകൾ. അക്കൗണ്ട് ഹാക്ക് ചെയ്തും വ്യാജ ഐ.ഡി നിർമിച്ചും ചാറ്റ് ചെയ്താണ് തട്ടിപ്പുകൾക്ക് കളമൊരുക്കുന്നത്. കൊച്ചി നഗരത്തിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ [more…]
കടമ്പ്രയാർ ടൂറിസം: ഇനിയെങ്കിലും മുഖം മിനുക്കുമോ
കിഴക്കമ്പലം: മൂന്നു വർഷത്തിലധികമായി അടഞ്ഞുകിടന്ന കടമ്പ്രയാർ ടൂറിസം മേഖലയിൽ മുഖം മിനുക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു വർഷത്തേക്ക് ടൂറിസത്തിന്റെ നടത്തിപ്പ് പുതിയ കരാറുകാരന് നൽകി. പഴയ കരാറുകാരൻ കരാർ പാലിക്കാൻ [more…]
പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ കാട്ടാന ശല്യം
കോതമംഗലം: പിണ്ടിമന പഞ്ചായത്ത് പതിനൊന്നാം വാർഡിൽ അയിരൂർപാടം ഭാഗത്ത് മൂന്ന് ദിവസമായി തുടർച്ചയായി കാട്ടാന ശല്യം തുടരുന്നു. കോട്ടപ്പടി പഞ്ചായത്തിൽ നാല്, അഞ്ച് വാർഡുകളോട് ചേർന്ന പ്രദേശമാണ് ഇവിടം. കോട്ടപ്പടി പഞ്ചായത്ത് അഞ്ചാം വാർഡിൽ [more…]
നഗരസഭയുടെ യാത്രാബോട്ട് തുരുമ്പെടുത്ത് നശിക്കുന്നു
ഫോർട്ട്കൊച്ചി: വൈപ്പിൻ-ഫോർട്ടുകൊച്ചി കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തിയിരുന്ന ഫോർട്ട് ക്വീൻ യാത്രാ ബോട്ട് തുരുമ്പെടുത്ത് നശിക്കുന്നു. പത്തു മാസമായി ബോട്ട് സർവീസ് നടത്തുന്നില്ല. മറൈൻ ഡ്രൈവിലുള്ള ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണ്. മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായാണ് കൊച്ചി [more…]