പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപയും ശിക്ഷ വിധിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് ഭാഗത്ത് നെടിയാറ വീട്ടിൽ സഞ്ജയ് (23) നെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ഷിബു ഡാനിയൽ ശിക്ഷ വിധിച്ചത്.
2020ൽ കേസിനാസ്പദമായ സംഭവം നടന്നത്. വടക്കേക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്. ലഹരിവസ്തുക്കൾ ബലമായി നൽകിയാണ് പീഡനത്തിനിരയാക്കിയത്.
എസ്.എച്ച്.ഒ ആയിരുന്ന എം.കെ. മുരളിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ രാജേഷും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി. യമുന ഹാജരായി.