എറണാകുളം: കോലഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ഓഫീസ് ഡി.വൈ.എഫ്.ഐ തകർത്തു. കുന്നത്തുനാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തത്. നവകേരള സദസ് വേദിക്ക് മുന്നിലെ പ്രതിഷേധമാണ് പ്രകോപന കാരണം.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിലാണ് പ്രതിഷേധം.