
എറണാകുളം: കൊച്ചി നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിശമനസേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
പുലർച്ചെ മൂന്ന് മണിയോടെ പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. പത്രവിതരണക്കാരാണ് തീപിടിച്ച വിവരം അഗ്നിശമനസേനയെ അറിയിച്ചത്. അഗ്നിശമനസേനയുടെ ഏഴ് യൂനിറ്റുകൾ സ്ഥലത്തെത്തി.
തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. തീപിടിച്ച കെട്ടിടത്തിന് സമീപം പെട്രോൾ പമ്പുകൾ ഉള്ളത് ആശങ്കക്ക് വഴിവെച്ചിരുന്നു.
