
കൊച്ചി: പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയുമായി സഹകരിച്ച് കൊച്ചിൻ ഡ്യൂട്ടി ഫ്രീ ‘ഗ്രാൻഡ് വീൽസ് ഫെസ്റ്റിവൽ’ ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയിൽ നിന്ന് 7500 രൂപയോ അതിൽ കൂടുതലോ ചെലവിട്ട് ഷോപ്പ് ചെയ്യുന്നവർക്കാണ് മെഗാ സമ്മാനങ്ങൾ ലഭിക്കുക.
ഒന്നാം സമ്മാനം മഹീന്ദ്ര എക്സ്.ഇ.വി 9 ഇ കാറും, രണ്ടാം സമ്മാനം മഹീന്ദ്ര ബി.ഇ 6 കാറുമാണ്. നവംബർ 30 വരെയാണ് ഷോപ്പിങ് ഉത്സവം. www.cochindutyfree.com എന്ന ഡ്യൂട്ടി ഫ്രീ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യുന്നവർക്ക് 10 ശതമാനം ഡിസ്ക്കൗണ്ടും ലഭിക്കും.
