
മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടിയ നിലയിൽ
മൂവാറ്റുപുഴ: പണം അടയ്ക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിറ്റി കണക്ഷൻ വിഛേദിച്ചതോടെ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു.യാത്രക്കാരും , ബസ് ജീവനക്കാരും അടക്കം നിരവധി പേർ ഉപയോഗിക്കുന്ന ശുചിമുറികളാണ് അടച്ചത്. ഇതോടെ ശുചിമുറി പരിസരത്താണ് ആളുകൾ കാര്യം സാധിക്കുന്നത്. ഇതോടെ സ്റ്റാൻഡ് പരിസരത്തേക്ക് അടുക്കാൻ കഴിയാത്ത അവസ്ഥയാണ്.
നഗരസഭക്ക് കീഴിലെ തിരക്കേറിയ മാർക്കറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം . നിരവധി പേർ എത്തുന്നതാണ് മാർക്കറ്റ് ബസ് സ്റ്റാൻഡ്. ശുചിമുറി സൗകര്യം ഇല്ലാത്തതുമൂലം ബസ് ജീവനക്കാരിൽ പലരും സർവിസ് നെഹൃപാർക്കിൽ അവസാനിപ്പിക്കുകയാണ്. ശുചിമുറി കരാറുകാരൻ വാട്ടർ അതോറിറ്റിയിൽ പണം അടയ്ക്കാത്തതാണ് വെള്ളം മുടങ്ങാൻ കാരണമെന്നാണ് സൂചന. ഇവിടെ മാലിന്യവും കൂട്ടി ഇട്ടിരിക്കുകയാണ്.