ന്യൂഡല്‍ഹി : എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന്‍ ദേവസ്വം ബോർഡിനാണെന്ന കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ എറണാകുളം ക്ഷേത്ര ക്ഷേമ സമിതി സമർപ്പിച്ച ഹരജി നൽകിയത്.
എറണാകുളത്തപ്പന്‍ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കര്‍ ഭൂമി കൊച്ചി കോര്‍പറേഷനില്‍ നിന്ന് 4.33 കോടി രൂപക്ക് എറണാകുളം ക്ഷേത്ര ക്ഷേമ സമിതി വില കൊടുത്ത് വാങ്ങിയാതാണെന്നും അക്കാര്യം രേഖപെടുത്തിയിട്ടുണ്ടെന്നുമാണ് ക്ഷേത്ര സമിതിയുടെ വാദം.