പോസ്റ്റിലെ അനധികൃത കേബിളുകൾ നീക്കാൻ നടപടിയുമായി കെ.എസ്.ഇ.ബി

Estimated read time 0 min read

ക​ള​മ​ശ്ശേ​രി: വാ​ഹ​ന യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കും വി​ധം റോ​ഡി​ൽ കേ​ബി​ളു​ക​ൾ പൊ​ട്ടി​വീ​ണ് കി​ട​ക്കു​ന്ന​തും തു​ട​ർ​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ട​യാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു. പോ​സ്റ്റി​ൽ കേ​ബി​ൾ വ​ലി​ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ബോ​ർ​ഡി​ന്റെ ആ​ലു​വ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബോ​ർ​ഡ് ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്.

അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലും അ​ന​ധി​കൃ​ത​മാ​യും നി​ല​വാ​ര​മി​ല്ലാ​തെ​യും വ​ലി​ച്ചി​രി​ക്കു​ന്ന കേ​ബി​ളു​ക​ൾ 24 മ​ണി​ക്കൂ​റി​ന​കം അ​ഴി​ച്ചു​മാ​റ്റി സ്റ്റാ​ൻ​ഡേ​ർ​ഡ് പ്ര​കാ​രം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​ല്ലാ​ത്ത​പ​ക്ഷം കെ.​എ​സ്.​ഇ.​ബി കേ​ബി​ളു​ക​ൾ നീ​ക്കു​ന്ന​തും അ​തി​ലേ​ക്ക് വ​രു​ന്ന ചെ​ല​വു​ക​ൾ കേ​ബി​ളു​ക​ൾ വ​ലി​ച്ചി​രി​ക്കു​ന്ന സേ​വ​ന ദാ​താ​ക്ക​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ ഈ​ടാ​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 19ന് ​ഇ​ഖ്റ മ​സ്ജി​ദ് ഇ​മാം ബൈ​ക്കി​ൽ പോ​ക​വേ​പ​ള്ളി​ലാ​ങ്ക​ര റോ​ക്ക് വെ​ൽ റോ​ഡി​ൽ കേ​ബി​ളി​ൽ കു​രു​ങ്ങി മ​റി​ഞ്ഞ് വീ​ണ് കൈ​ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു​ള്ള മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്റെ ഇ​ട​പെ​ട​ലി​ലാ​ണ് ബോ​ർ​ഡി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. 

You May Also Like

More From Author