കൈയടി നേടി കുട്ടിപ്പൊലീസിന്‍റെ അക്ഷര കൃഷി

Estimated read time 0 min read

എ​ട​വ​ന​ക്കാ​ട്: വൈ​പ്പി​ൻ ദ്വീ​പി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന 87 വ​ർ​ഷം പാ​ര​മ്പ​ര്യ​മു​ള്ള വി​ദ്യാ​ല​യ​മാ​ണ് എ​ട​വ​ന​ക്കാ​ട് എ​സ്.​ഡി.​പി.​വൈ കെ.​പി.​എം ഹൈ​സ്കൂ​ൾ. അ​ഞ്ച്​ മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലാ​യി 1300ന്​ ​മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഇ​വി​ടെ നേ​വ​ൽ എ​ൻ.​സി.​സി, സ്റ്റു​ഡ​ൻ​റ് പൊ​ലീ​സ്, ജൂ​നി​യ​ർ റെ​ഡ്ക്രോ​സ്, ലി​റ്റി​ൽ കൈ​റ്റ്സ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് തു​ട​ങ്ങി​യ കാ​ഡ​റ്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ യൂ​നി​റ്റു​ക​ളു​ണ്ട്. കാ​ഡ​റ്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ൽ ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ ത​ന​ത് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നും എ​ന്ന​തും ഈ ​വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റ് യൂ​നി​റ്റ് ആ​വി​ഷ്ക​രി​ച്ച ത​ന​ത്​ പ​ദ്ധ​തി​യാ​ണ് അ​ക്ഷ​ര കൃ​ഷി. പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ളി​ലെ ഭാ​ഷാ പ്രാ​വീ​ണ്യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സീ​നി​യ​ർ സ്റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റു​ക​ളാ​ണ് ഓ​രോ വ​ർ​ഷ​വും പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഉ​ച്ച നേ​ര​ത്തെ ഇ​ട​വേ​ള​ക​ൾ ഇ​വ​ർ ഈ ​പ​ഠ​ന പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മാ​റ്റി​വെ​ക്കും. പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി അ​ക്ഷ​ര​മാ​ല ഉ​റ​പ്പി​ക്കു​ക എ​ന്ന​താ​ണ് ആ​ദ്യ ഘ​ട്ടം. അ​തി​നാ​യി അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ചെ​റു പ​രീ​ക്ഷ​ക​ൾ സം​ഘ​ടി​പ്പി​ച്ച് ഓ​രോ കു​ട്ടി​യു​ടെ​യും നി​ല​വാ​രം മ​ന​സ്സി​ലാ​ക്കും. തു​ട​ർ​ന്ന് ത്രി​ഭാ​ഷ അ​ക്ഷ​ര​മാ​ല എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ഠി​പ്പി​ച്ച ശേ​ഷം പു​സ്ത​ക​ങ്ങ​ൾ വാ​യി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്​ പൊ​ലീ​സ് കാ​ഡ​റ്റ് യൂ​നി​റ്റ് 2013 മു​ത​ലാ​ണ് അ​ക്ഷ​ര കൃ​ഷി എ​ന്ന ത​ന​തു​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. ഒ​രു മാ​സ​ത്തോ​ളം നീ​ളു​ന്ന പ്ര​വ​ർ​ത്ത​ന​ത്തോ​ടെ ഓ​രോ വ​ർ​ഷ​വും കു​ട്ടി​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്താ​നാ​യി​ട്ടു​ണ്ടെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് സി. ​ര​ത്ന​ക​ല പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യോ​ട് താ​ൽ​പ​ര്യ​മു​ണ്ടാ​ക്കാ​നും സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാഡ​റ്റ് യൂ​നി​റ്റ് മു​ൻ​കൈ എ​ടു​ക്കു​ന്നു​ണ്ട്. കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ൽ ന​ട​ത്തി​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള കൃ​ഷി​ഭ​വ​ന്‍റെ അ​വാ​ർ​ഡ് ല​ഭി​ച്ചു. എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം, എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പി.​ജെ വൈ​ഷ്ണ​വി , എ.​യു രേ​വ​തി, നെ​വി​ൻ ജോ​ളി എ​ന്നീ കേ​ഡ​റ്റു​ക​ൾ

മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്കൂ​ളി​ലെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന എ​സ്.​പി.​സി പ​ദ്ധ​തി​യു​ടെ സീ​നി​യ​ർ ട്രെ​യി​ന​റാ​യ ഇ.​എം പു​രു​ഷോ​ത്ത​മ​ന്‍റെ​യും ജൈ​വ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ ടി.​കെ അം​ബ്രോ​സി​ന്‍റെ​യും കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​ള്ളി​പ്പു​റം, എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് കാ​ർ​ഷി​ക പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ച​ത് സ്കൂ​ളി​ന് ഇ​ര​ട്ടി മ​ധു​ര​മാ​യി. ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ എ​സ്.​പി.​സി യൂ​നി​റ്റ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 2021 ൽ ​സാ​മൂ​ഹ്യ ക്ഷേ​മ വ​കു​പ്പി​ന്‍റെ സ​ഹ​ചാ​രി പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. 

You May Also Like

More From Author