കോതമംഗലം: കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ 3.71 കോടി രൂപയുടെ ക്രമക്കേട് നടന്നതായുള്ള സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബാങ്ക് പ്രസിഡന്റും കുട്ടമ്പുഴ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബി ഒന്നും ഹോണററി സെക്രട്ടറി ഷൈല കരീം രണ്ടും പ്രതികളാണ്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ പി.പി. ജോഷി, സണ്ണി കുര്യാക്കോസ്, സിജോ വർഗീസ്, എ.കെ. ശിവൻ, പി.കെ. ചന്ദ്രൻ, ബാബു പത്മനാഭൻ, അരുൺ ചന്ദ്രൻ, ലിസി സേവ്യർ, സിന്ധു എൽദോസ്, ആഷ്ബിൻ ജോസ്, ബേബി പോൾ എന്നി ഭരണസമിതി അംഗങ്ങളെയും പ്രതികളാക്കി കുട്ടമ്പുഴ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന കീരംപാറ സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ തുകയുടെ ക്രമക്കേട് കണ്ടെത്തിയത്.