പെരുമ്പാവൂർ: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കൂവപ്പടി ആലാട്ടുചിറ തേനൻവീട്ടിൽ ജോമോനെയാണ് (34) ഒമ്പത് മാസത്തേക്ക് നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. നാലു വർഷത്തിനുള്ളിൽ കോടനാട്, കാലടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന്, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. നവംബറിൽ കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഒരാളെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.