ശബരിമലയിലുള്ളത് 227.824 കിലോ സ്വർണം, 2994.230 കിലോ വെള്ളി

Estimated read time 0 min read

കൊ​ച്ചി: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് സ്വ​ത്താ​യു​ള്ള​ത് 227.824 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 2994.230 കി​ലോ വെ​ള്ളി​യു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. പൗ​രാ​ണി​ക ഉ​രു​പ്പ​ടി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ ഇ​വ​യു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ക്ഷേ​ത്ര​ത്തി​ന് സ്ഥി​ര നി​ക്ഷേ​പ​മാ​യി​ട്ടു​ള്ള​ത് 41.74 ല​ക്ഷം രൂ​പ​യാ​ണ്.

ര​ത്നം, വ​ജ്രം, മ​ര​ത​കം തു​ട​ങ്ങി​യ​വ​യു​ടെ മൂ​ല്യം തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ക​ണ​ക്കു​ക​ളു​ള്ള​ത്. അ​തേ​സ​മ​യം, ഓ​രോ സീ​സ​ണി​ലും 200 മു​ത​ൽ 250 കോ​ടി വ​രെ ഭ​ണ്ഡാ​ര വ​ര​വു​ള്ള ശ​ബ​രി​മ​ല​യി​ൽ കേ​വ​ലം 41.74 ല​ക്ഷ​ത്തി​ന്‍റെ സ്ഥി​ര നി​ക്ഷേ​പ​മേ​യു​ള്ളൂ​വെ​ന്ന വി​വ​രം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ഹ​രി​ദാ​സ് പ​റ​ഞ്ഞു.

ക്ഷേ​ത്ര​ത്തി​ന് പൗ​രാ​ണി​ക​മാ​യും അ​ല്ലാ​തെ​യും ല​ഭി​ച്ച ഭൂ​സ്വ​ത്തു​ക്ക​ളു​ടെ ക​ണ​ക്കും മൂ​ല്യ​വും ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സ​ർ​വേ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​വി​വ​രം ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ശേ​ഷ​മേ ഭൂ​സ്വ​ത്തു​ക്ക​ളു​ടെ വി​വ​രം വെ​ളി​പ്പെ​ടു​ത്താ​നാ​കൂ​വെ​ന്നും മ​റു​പ​ടി​യി​ലു​ണ്ട്.

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന് 1737 കോ​ടി​യു​ടെ സ്ഥി​ര നി​ക്ഷേ​പ​മു​ണ്ടെ​ന്ന വി​വ​രം മു​മ്പ് പു​റ​ത്തു​വ​ന്നി​രു​ന്നു. 

You May Also Like

More From Author