മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവും പിഴയും.
കുട്ടമ്പുഴ ആനക്കയം നൂറേക്കർ ഭാഗത്ത് തുമ്പാരത്ത് വീട്ടിൽ ടി.എൻ. രാജേഷിനെയാണ് (44 ശിക്ഷിച്ചത്. 30 വർഷം കഠിനതടവും ഒരു വർഷം സാധാരണ തടവും 1,50,000 രൂപ പിഴയുമാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജ് പി.വി. അനീഷ് കുമാർ വിധിച്ചത്.
2019 മാർച്ച് 31 മുതൽ മെയ് 29 വരെയുള്ള കാലയളവിൽ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.