ഫോർട്ട്കൊച്ചി: ലക്ഷദ്വീപിന് സമീപം കടലിൽമുങ്ങിയ ഉരുവിലെ തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മംഗലാപുരത്ത് നിന്ന് കെട്ടിടനിർമ്മാണ സാമഗ്രികളുമായി ലക്ഷദ്വീപിലേക്ക് പോയ ‘വരാർത്തരാജൻ’ എന്ന ചരക്ക് യാനമാണ് മുങ്ങിയത്. ഉടമ നൽകിയ സന്ദേശത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് സേന വാന നിരീക്ഷണം നടത്തിയാണ് ജലപ്പരപ്പിലൂടെ ഒഴുകിനടക്കുകയായിരുന്ന എട്ടു തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തമിഴ്നാട് കടലൂർ സ്വദേശികളായ ഭാസ്കരൻ (62), നാഗലിംഗം (57), നല്ലമുത്തു ഗോപാൽ (60), വിചേഷ് (32), അജിത്കുമാർ ശക്തിവേൽ (25), കുപ്പു രാമൻ (56), മണി ദേവൻ വേലു (27), എം. മുരുകൻ (40) എന്നിവരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി കൊച്ചി ഫിഷറീസ് വകുപ്പിന് കൈമാറിയത്. രക്ഷപ്പെടുത്തിയവർക്ക് പ്രാഥമിക ചികിത്സ നൽകി.
കടലിൽ മുങ്ങിയ ഉരുവിലെ എട്ട് തൊഴിലാളികളെ രക്ഷിച്ചു

Estimated read time
0 min read