ഉദയംപേരൂർ: പൂത്തോട്ട ബോട്ട് ജെട്ടിയിൽ നിന്നും പൊലീസുകാരൻ്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞ കേസിൽ കോട്ടയം പുതുപ്പിള്ളി മാലിയേക്കൽ ദീപു എം. പ്രദീപ് (19) നെ ഉദയംപേരൂർ പൊലീസ് കോട്ടയത്ത് നിന്നും പിടികൂടി. ഇയാൾ 14 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയും, കോട്ടയത്ത് കാപ്പ കേസിൽപ്പെട്ടയാളുമാണ്. സി.ഐ. മനോജ്, എസ്.ഐ. ഹരിക്രിഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം ആർ. മേനോൻ, ഹരീഷ്, സിവിൽ പൊലീസ് ഓഫീസർ ഗുജറാൾ സി. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ചിത്രം : ബൈക്ക് മോഷ്ടാവ് മാലിയേക്കൽ ദീപു എം. പ്രദീപ്