ബഹളമയം കോർപ്പറേഷൻ ബജറ്റ് യോഗം; പ്രതിപക്ഷത്തിന്‍റെ അധിക്ഷേപ പരാമർശത്തിൽ കലങ്ങിമറിഞ്ഞ് ചർച്ച

Estimated read time 0 min read

കൊ​ച്ചി: ബ​ജ​റ്റ് അ​വ​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി മേ​യ​ർ​ക്കു​ണ്ടാ​യ വീ​ഴ്ച​യെ കു​റി​ച്ച് പ​റ​യു​ന്ന​തി​നി​ടെ പ്ര​തി​പ​ക്ഷാം​ഗ​ത്തി​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ബ​ജ​റ്റ് ച​ർ​ച്ചാ​യോ​ഗ​ത്തി​ൽ ഏ​റെ നേ​രം ബ​ഹ​ള​ത്തി​നി​ട​യാ​ക്കി.

ഡെ​പ്യൂ​ട്ടി മേ​യ​ർ ഫി​നാ​ൻ​സ് ക​മ്മി​റ്റി വി​ളി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യു.​ഡി.​എ​ഫ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ എം.​ജി അ​രി​സ്റ്റോ​ട്ടി​ലി​ൽ​നി​ന്ന് വി​വാ​ദ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത്.

ഡെ​പ്യൂ​ട്ടി മേ​യ​ർ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ത്താ​ലാ​ണ് യോ​ഗം ചേ​രാ​തി​രു​ന്ന​തെ​ങ്കി​ൽ ലീ​വെ​ടു​ക്ക​ണ​മാ​യി​രു​ന്നു എ​ന്നു​പ​റ​ഞ്ഞ അ​രി​സ്റ്റോ​ട്ടി​ൽ ‘വീ​ട്ടി​ൽ ചാ​ള വ​ല്ല​തും വെ​ട്ടാ​നു​ണ്ടോ’ എ​ന്നു ചോ​ദി​ച്ച​താ​ണ് ഭ​ര​ണ​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ച​ത്.

ഇ​തോ​ടെ എ​ല്ലാ​വ​രും ചേ​ർ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​നും അ​രി​സ്റ്റോ​ട്ടി​ലി​നു​മെ​തി​രെ തി​രി​ഞ്ഞു. സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് മാ​പ്പു​പ​റ​യ​ണ​മെ​ന്നാ​യി ഭ​ര​ണ​സ​മി​തി കൗ​ൺ​സി​ല​ർ​മാ​രു​ടെ ആ​വ​ശ്യം.

പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന്​ തു​ട​ക്ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ അ​രി​സ്റ്റോ​ട്ടി​ൽ പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് വ​രാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​എ. അ​ൻ​സി​യ ഇ​തി​നി​ടെ ആ​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് മേ​യ​റു​ടെ ഇ​ട​പെ​ട​ലി​ൽ രം​ഗം ശാ​ന്ത​മാ​യി.

കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം 

കോടികളുടെ റവന്യൂ റസീറ്റ് കാണുന്നില്ലെന്ന് ആരോപണം

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലെ ക​ണ​ക്കു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി പ്ര​തി​പ​ക്ഷം. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ക​ണ​ക്കു​ക​ളി​ലെ വൈ​രു​ധ്യം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ബ​ജ​റ്റി​ലെ റ​വ​ന്യൂ റ​സീ​റ്റി​ൽ കോ​ടി​ക​ളു​ടെ കു​റ​വു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ൻ​റ​ണി കു​രീ​ത്ത​റ റ​വ​ന്യൂ റെ​സി​റ്റു​ക​ളു​ടെ മൊ​ത്തം തു​ക വാ​ർ​ഷി​ക ധ​ന​കാ​ര്യ സ്റ്റേ​റ്റ്മെ​ന്റി​ൽ (എ.​എ​ഫ്.​എ​സ്) 597 കോ​ടി​യാ​ണ് സ​ർ​ക്കാ​റി​ലേ​ക്ക് ന​ൽ​കി​യ ക​ണ​ക്കെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വ​ച്ചി​ട്ടു​ള്ള ബ​ജ​റ്റി​ൽ റ​വ​ന്യൂ റെ​സീ​റ്റു​ക​ളു​ടെ മൊ​ത്തം തു​ക 571 കോ​ടി മാ​ത്ര​മാ​ണ്. 26 കോ​ടി​യു​ടെ റ​വ​ന്യൂ റെ​സീ​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​മാ​ണ് ആ​മു​ഖ​മാ​യി ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ ത​ന്നെ കാ​ണു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ ത​ന​തു​വ​രു​മാ​നം 230 കോ​ടി​യാ​ണ് യ​ഥാ​ർ​ത്ഥ ക​ണ​ക്കി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ ചി​ല​വു​ക​ൾ 247 കോ​ടി​യു​മാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. 17 കോ​ടി​യു​ടെ അ​ധി​ക ചി​ല​വാ​ണ് കാ​ണി​ക്കു​ന്ന​ത്. ഈ ​പ​ണം എ​ങ്ങ​നെ ചെ​ല​വ​ഴി​ച്ചെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ന്റ​ണി കു​രീ​ത്ത​റ ആ​വ​ശ്യ​പ്പെ​ട്ടു.

മൊ​ത്തം നി​കു​തി വ​രു​മാ​ന​ത്തി​ൽ 2021ൽ 150 ​കോ​ടി​യും 2022 ൽ 149 ​കോ​ടി​യും 2023ൽ 163 ​കോ​ടി​യു​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് കാ​ണി​ക്കു​ന്ന​ത് വ​രു​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് 13 കോ​ടി​യു​ടെ മാ​ത്രം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ത​ന​ത് വ​രു​മാ​ന​ത്തി​ൽ വ​സ്തു​നി​കു​തി​യി​ൽ ഇ​ത്ര​യേ​റെ നി​കു​തി വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടും വ​ള​രെ ചെ​റി​യ ശ​ത​മാ​നം മാ​ത്രം നി​കു​തി വ​രു​മാ​നം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്​ അ​ന്വേ​ഷി​ക്ക​ണം.

പ്ലാ​ൻ ഫ​ണ്ട് അ​വ​സാ​ന​ഘ​ട്ട തു​ക പോ​ലും ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ 30 കോ​ടി ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച്​ ബ​ജ​റ്റി​ൽ ക​ണ​ക്ക് വെ​ക്കു​മ്പോ​ൾ മേ​യ​ർ ന​ഗ​ര​ത്തി​ലെ ആ​ളു​ക​ളെ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. കോ​ർ​പ​റേ​ഷ​ന്‍റെ ക​രാ​റു​കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള പ​ണ​ത്തി​ന്റെ യ​ഥാ​ർ​ത്ഥ ക​ണ​ക്കു വെ​ക്കാ​തെ​യും കൊ​ടു​ക്കാ​നു​ള്ള ക​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​തെ​യു​മാ​ണ് ബ​ജ​റ്റ് വെ​ച്ചി​ട്ടു​ള്ള​ത്.

21 ല​ക്ഷം രൂ​പ ഉ​ണ്ടാ​യി​രു​ന്ന മേ​യ​റു​ടെ റി​ലീ​ഫ് ഫ​ണ്ട് വെ​റും 22000 രൂ​പ മാ​ത്ര​മാ​യി ചു​രു​ങ്ങി, ഈ ​ഫ​ണ്ടി​ലും ത​ട്ടി​പ്പു ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ന്റ​ണി കു​രീ​ത്ത​റ​യും പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​ജി. അ​രി​സ്റ്റോ​ട്ടി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രാ​വി​ലെ ബ​ജ​റ്റ് ച​ർ​ച്ച​ക്കു​മു​മ്പാ​യി പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി.

എ​ന്നാ​ൽ, കൊ​ച്ചി​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട ബ​ജ​റ്റാ​ണി​തെ​ന്ന് ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ള്‍ അ​വ​കാ​ശ​പ്പെ​ട്ടു. കോ​ര്‍പ​റേ​ഷ​നെ ഇ​ന്ന് കാ​ണു​ന്ന നി​ല​യി​ലേ​ക്ക് മാ​റ്റി​യ​ത് ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണെ​ന്ന് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​ആ​ര്‍. റെ​നീ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.

വൈ​റ്റി​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ബ​ജ​റ്റി​ല്‍ കാ​ര്യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ ഭാ​ഗ​മാ​യ വ​ര്‍ക്ക്‌​സ് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സു​നി​ത ഡി​ക്‌​സ​ന്റെ പ​രാ​തി. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ വി.​എ. ശ്രീ​ജി​ത്, ഷീ​ബാ​ലാ​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​എ. ഷ​ക്കീ​ർ, സു​ധ ദി​ലീ​പ് കു​മാ​ർ, വി.​കെ. മി​നി​മോ​ൾ, വി.​വി. പ്ര​വീ​ൺ, സി.​ഡി. ബി​ന്ദു തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

You May Also Like

More From Author