മാർത്താണ്ഡവർമ സമാന്തര പാലം; ദേശീയപാത അധികൃതരുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി

Estimated read time 0 min read

ആ​ലു​വ: മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ന് സ​മാ​ന്ത​ര പാ​ലം നി​ർ​മി​ക്കു​ന്ന കാ​ര്യം ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​ക്കു​റി​ച്ച്​ അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ​യു​ടെ ചോ​ദ്യ​ത്തി​ന്​ നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നെ​ടു​മ്പാ​ശ്ശേ​രി എ​യ​ർ​പോ​ർ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ൽ കു​ണ്ട​ന്നൂ​ർ ബൈ​പാ​സ്​ വ​ന്നാ​ലും ദേ​ശീ​യ​പാ​ത ആ​ലു​വ ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​വ​സാ​ന​മു​ണ്ടാ​കി​ല്ല. ദേ​ശീ​യ​പാ​ത അ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​മെ​ന്നും മ​റ്റ്​ സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്കാ​മെ​ന്നും മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

You May Also Like

More From Author