ആലുവ: മാർത്താണ്ഡവർമ പാലത്തിന് സമാന്തര പാലം നിർമിക്കുന്ന കാര്യം ദേശീയപാത അധികൃതരുമായി ചർച്ച ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗതാഗതക്കുരുക്കിനെക്കുറിച്ച് അൻവർ സാദത്ത് എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
നെടുമ്പാശ്ശേരി എയർപോർട്ടിന്റെ പ്രാധാന്യം കണക്കിലെടുത്താൽ കുണ്ടന്നൂർ ബൈപാസ് വന്നാലും ദേശീയപാത ആലുവ ഭാഗത്തെ ഗതാഗതക്കുരുക്കിന് അവസാനമുണ്ടാകില്ല. ദേശീയപാത അധികാരികളുമായി ചർച്ച ചെയ്യാമെന്നും മറ്റ് സാധ്യതയും പരിശോധിക്കാമെന്നും മന്ത്രി മറുപടി നൽകി.