എറണാകുളം നഗരത്തിൽ മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈകോടതി

Estimated read time 1 min read

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്ന് ഹൈ​കോ​ട​തി. ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ത​ട​യാ​ൻ മു​ല്ല​ശ്ശേ​രി ക​നാ​ൽ പു​നഃ​സ്ഥാ​പ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട​തെ​ന്നും ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ചു.

മേ​യ് 31 വ​രെ സ​മ​യം വേ​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​ത്ര​യും​വേ​ഗം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി​ക്ക്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. മു​ല്ല​ശ്ശേ​രി ക​നാ​ലി​ന്റെ പു​ന​രു​ദ്ധാ​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​രു​ന്ന വ​ർ​ഷ​കാല​ത്തും കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ​ട​ക്കം വെ​ള്ള​ത്തി​ലാ​കു​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പേ​ര​ണ്ടൂ​ർ-​തേ​വ​ര ക​നാ​ൽ അ​ട​ക്ക​മു​ള്ള​വ വൃ​ത്തി​യാ​ക്കു​ക​യും ക​നാ​ലു​ക​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യു​ക​യും വേ​ണം.

ക​ലൂ​ർ-​ക​ട​വ​ന്ത്ര റോ​ഡി​ന്റെ ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന കാ​ന​ക​ളു​ടെ നി​ർ​മാ​ണം ശ​രി​യാ​യ വി​ധ​മ​ല്ലെ​ന്ന പ​രാ​തി അ​​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ അ​മി​ക​സ്​​ക്യൂ​റി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. പി ​ആ​ൻ​ഡ്​ ടി ​കോ​ള​നി​യി​ൽ​നി​ന്ന് താ​മ​സ​ക്കാ​രെ പൂ​ർ​ണ​മാ​യും മാ​റ്റി​യെ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു.

ഈ ​ഭാ​ഗ​ത്ത് ഇ​നി എ​ന്താ​ണ്​ ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​​അ​റി​യി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

You May Also Like

More From Author